NEWSROOM

പോസ്റ്റർ യുദ്ധവുമായി മുന്നണികൾ; ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിൽ

പ്രധാനമന്ത്രിയ്ക്കും ആഭ്യന്തരമന്ത്രിക്കും യോഗി ആദിത്യനാഥിനും ഒപ്പം രാഹുൽ ഗാന്ധിയുടെ ചിത്രം കൂടി വന്നതോടെ മറ്റൊരു പ്രഖ്യാപനം കൂടിയാണ് ആംആദ്മി പാർട്ടി നടത്തുന്നത്. കോൺഗ്രസുമായി ഡൽഹിയിൽ സൗഹൃദമൽസരമില്ല. രാഹുൽ ഗാന്ധിയെ അഴിമതിക്കാരായ നേതാക്കളുടെ പട്ടിയിൽ ഉൾപ്പെടുത്തി ആംആദ്‌മി നടത്തിയ പരാമർശത്തിൽ മാപ്പ് പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

Author : ന്യൂസ് ഡെസ്ക്

ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ ബിജെപിയും ആം ആദ്മി പാർട്ടിയും തമ്മിലുള്ള പോര് കനക്കുകയാണ്. അരവിന്ദ് കെജ്രിവാളിന്‍റെ സത്യസന്ധതയ്ക്കു മുന്നിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പരാജയപ്പെടും എന്ന് ആം ആദ്മി പാർട്ടിയുടെ പോസ്റ്ററുകൾ. ഇന്ത്യ സഖ്യത്തെ പ്രതിരോധത്തിലാക്കി രാഹുൽ ഗാന്ധിയെ വിശ്വാസവഞ്ചകൻ എന്നുവിളിച്ചും ആംആദ്മി പാർട്ടിയുടെ പ്രചാരണം.


ഈ പോസ്റ്റർ ഇറക്കിയതോടെ ഇന്ത്യ മുന്നണിയെ എന്നേക്കുമായി അരവിന്ദ് കെജ്രിവാൾ തള്ളിപ്പറഞ്ഞോ എന്നാണ് ഉയരുന്ന ചോദ്യം. സത്യസന്ധനായ കെജ്രിവാളിനു മുന്നിൽ തോൽക്കുന്നവരുടെ നീണ്ട നിരയാണ് ആം ആദ്മി പാർട്ടി അവതരിപ്പിക്കുന്നത്. വഞ്ചകരിൽ ഒന്നാമത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. രണ്ടാമത് ആഭ്യന്തരമന്ത്രി അമിത്ഷാ, മൂന്നാമത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, നാലാമത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇങ്ങനെ പോകുന്നു പേരുകൾ.



പ്രധാനമന്ത്രിയ്ക്കും ആഭ്യന്തരമന്ത്രിക്കും യോഗി ആദിത്യനാഥിനും ഒപ്പം രാഹുൽ ഗാന്ധിയുടെ ചിത്രം കൂടി വന്നതോടെ മറ്റൊരു പ്രഖ്യാപനം കൂടിയാണ് ആംആദ്മി പാർട്ടി നടത്തുന്നത്. കോൺഗ്രസുമായി ഡൽഹിയിൽ സൗഹൃദമൽസരമില്ല. രാഹുൽ ഗാന്ധിയെ അഴിമതിക്കാരായ നേതാക്കളുടെ പട്ടിയിൽ ഉൾപ്പെടുത്തി ആംആദ്‌മി നടത്തിയ പരാമർശത്തിൽ മാപ്പ് പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

Also Read; ബിജെപിയിൽ നിന്ന് കോൺഗ്രസ്, എഎപിയിൽ നിന്ന് ബിജെപി; കൂറൂമാറ്റക്കാരാൽ നിറഞ്ഞ ഡൽഹി തെരഞ്ഞെടുപ്പ്

വഞ്ചകർ എന്നു വിളിച്ച് ആദ്യത്തെ പോസ്റ്റർ ഇറക്കിയതും ബിജെപിയാണ്. ബേട്മാൻ എന്ന പേരിൽ തോക്കേന്തിയ കെജ്രിവാളും വടിപിടിച്ച സഞ്ജയ് സിങ്ങും മനീഷ് സിസോദിയയും ഗുണ്ടാനേതാവായി അതിഷിയും വരുന്നതായിരുന്നു പോസ്റ്റർ... തലയിൽ മഫ്ളർ ഇട്ട കെജ്രിവാളിന്‍റെ ചിത്രം ഉപയോഗിച്ച് എഎപിയുടെ ഗുണ്ടകൾ എന്നും ബിജെപി പോസ്റ്റർ ഇറക്കിയിരുന്നു. ഈ ഗുണ്ടാസംഘം വിളിക്കുള്ള മറുപടി കൊടുത്തപ്പോഴാണ് രാഹുൽ ഗാന്ധിയെ കൂടി പട്ടികയിൽ ചേർത്തത്.



കെജ്രിവാളിനെ നീരാളിയായി ചിത്രീകരിച്ചും ബിജെപി പോസ്റ്റർ ഇറക്കിയിരുന്നു. സുനിതാ കെജ്രിവാൾ മൽസരിക്കുന്നില്ലെങ്കിലും ഡെൽഹിയുടെ റാബ്റി ദേവി എന്നു വിശേഷിപ്പിച്ചും നാഥനില്ലാ ബാനറുകൾ ഇറങ്ങിയിട്ടുണ്ട്. കെജ്രിവാൾ ജയിലിലായിരിക്കുമ്പോൾ സുനിതയെ മുഖ്യമന്ത്രിയാക്കും എന്ന പ്രചാരണത്തിൽ നിന്ന് ആരംഭിച്ചതാണ് റാബ്റി ദേവി പ്രയോഗം. മുഖ്യമന്ത്രിയാവുകയോ മൽസരിക്കുകയോ ചെയ്തില്ലെങ്കിലും സുനിതയേയും ബിജെപി വെറുതെ വിടുന്നില്ല.

SCROLL FOR NEXT