NEWSROOM

പൂജാ ബംപര്‍: ഒന്നാം സമ്മാനം കൊല്ലത്ത്; ടിക്കറ്റ് നമ്പര്‍ JC 325526

കൊല്ലത്ത് നിന്ന് എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

Author : ന്യൂസ് ഡെസ്ക്


പൂജാ ബംപര്‍ നറുക്കെടുപ്പ് ഒന്നാം സമ്മാനം ജെ സി 325526 എന്ന ടിക്കറ്റിന്. 12 കോടിയാണ് സമ്മാനം. കൊല്ലത്തെ ജയകുമാറിന്റെ ലക്കി സെന്റർ എന്ന കടയിൽ നിന്ന് എടുത്ത ടിക്കറ്റിനാണ് 12 കോടി അടിച്ചത്.


ഒരു കോടി രൂപയാണ് രണ്ടാം സമ്മാനം. ജെഎ 378749, ജെബി 939547, ജെസി 616613, ജെഡി 211004, ജെഇ 584418 എന്നീ ടിക്കറ്റുകളാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍വെച്ച് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഇത്തവണ പൂജാ ബംപറിനായി അടിച്ച 45,000 ടിക്കറ്റുകളില്‍ 39,56,454 ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്.

SCROLL FOR NEXT