തിരുവനന്തപുരം പൂജപ്പുര പൊലീസ് സ്റ്റേഷനിലെ എസ്ഐക്ക് കുത്തേറ്റു. എസ്ഐ സുധീഷിനാണ് കുത്തേറ്റത്. ഗുണ്ടാ നേതാവ് ശ്രീജിത്ത് ഉണ്ണിയാണ് ആക്രമിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം.
ലഹരി സംഘം പ്രശ്നമുണ്ടാക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഇത് തടയാൻ എത്തിയ എസ്ഐയെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കൈയ്ക്ക് കുത്തേറ്റ എസ്ഐ ചികിത്സ തേടി. അക്രമശേഷം പ്രതി രക്ഷപ്പെട്ടു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.