NEWSROOM

പൂണിത്തുറ സിപിഎം ലോക്കൽ കമ്മിറ്റി സംഘർഷം; ഏരിയാ കമ്മിറ്റിയംഗത്തിനെതിരെ പരാതി

ആക്രി ചലഞ്ച് നടത്തി പിരിച്ചെടുത്ത പണം ഇതുവരെ കൈമാറിയിരുന്നില്ലെന്നാണ് പരാതി

Author : ന്യൂസ് ഡെസ്ക്

പൂണിത്തുറ ലോക്കൽ കമ്മിറ്റിയില്‍ തർക്കത്തെ തുട‍ർന്ന് സംഘർഷമുണ്ടായതില്‍ കൂടുതൽ നടപടിക്ക് സാധ്യത. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പിരിച്ച പണത്തില്‍ ക്രമക്കേട് വരുത്തി എന്ന പരാതിയാണ് തർക്കത്തില്‍ കലാശിച്ചത്.

ഏരിയാ കമ്മിറ്റിയംഗം വി.പി. ചന്ദ്രനെതിരെയാണ് ജില്ലാ കമ്മിറ്റിക്ക് പരാതി ലഭിച്ചിരിക്കുന്നത്. വയനാട് ദുരിതാശ്വാസത്തിനായി ആക്രി ചലഞ്ച് നടത്തി പിരിച്ചെടുത്ത പണം ഇതുവരെ കൈമാറിയിരുന്നില്ലെന്നാണ് പരാതി. ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കാനൊരുങ്ങിയിരിക്കുകയാണ് ജില്ലാ നേതൃത്വം. പൂണിത്തുറയിലെ കൂട്ടയടിയിൽ ഒരു വിഭാഗത്തെ നിയന്ത്രിച്ചത് ചന്ദ്രനാണെന്നും പരാതിയുണ്ട്.

Also Read: പൂണിത്തുറയിലെ സിപിഎം സംഘർഷം: 11 ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെ നടപടിക്ക് സാധ്യത

സംഘർഷത്തിൽ എട്ട് പേർക്കെതിരെ കേസെടുത്ത പൊലീസ്, ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് ലോക്കൽ കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെ ആറ് പേരാണ് അറസ്റ്റിലായത്. ലോക്കൽ കമ്മിറ്റിയംഗങ്ങളായ കെ.കെ. ബാബു, സുരേഷ് ബാബു, ബ്രാഞ്ച് സെക്രട്ടറിമാരായ കെ.എസ് സനീഷ്, കെ.ബി. സൂരാജ്, പി.ബി. ബൈജു, സൂരജ് ബാബു എന്നിവരാണ് കേസിൽ അറസ്റ്റിലായത്. രണ്ട് പേർ ഒളിവിലാണ്.

SCROLL FOR NEXT