NEWSROOM

"വിവാ ഇൽ മാർപാപ്പ"; വലിയ ഇടയനായി സ്ഥാനമേറ്റ് ലിയോ പതിനാലാമൻ

മനുഷ്യത്വമാകണം സഭയുടെ മാനദണ്ഡമെന്നും, പാവങ്ങളോട് പ്രത്യേക കരുതൽ വേണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു

Author : ന്യൂസ് ഡെസ്ക്

കത്തോലിക്കാ സഭയുടെ മാർപാപ്പയായി ലിയോ പതിനാലാമൻ ചുമതലയേറ്റു. സെൻ്റ് പീറ്റേഴ്സ് ബസലിക്കയിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ചാണ് ലിയോ പതിനാലാമൻ ചുമതലയേറ്റത്. ജനസാഗരത്തെ സാക്ഷിയാക്കി കൊണ്ടാണ് ചടങ്ങുകൾ നടന്നത്. ലോകനേതാക്കളടക്കം നിരവധി പേരാണ് ചടങ്ങിൽ പങ്കെടുക്കാൻ വത്തിക്കാനിലെത്തി ചേർന്നത്. ആഗോള കത്തോലിക്കാ സമൂഹത്തിൻ്റെ 267-ാംമത് മാർപാപ്പയായാണ് ലിയോ പതിനാലാമൻ ചുതലയേറ്റത്. വിവാ ഇൽ മാർപാപ്പ എന്ന് ആർപ്പുവിളിച്ച് കൊണ്ടാണ് ജനക്കൂട്ടം മാർപാപ്പയെ സ്വീകരിച്ചത്.

കർദിനാൾ സംഘത്തിന്റെ തലവൻ ജിയോവാനി ബാസ്റ്റിറ്റ റേ പുതിയ മാർപാപ്പയെ പാലിയവും,മുദ്ര മോതിരവും അണിയിച്ചു. കർദ്ദിനാൾ സംഘത്തിന്റെ വൈസ് ഡീൻ കർദ്ദിനാൾ ലിയനാദ്രോ സാന്ദ്രി, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി പി യാദ്രേ പരോളിൻ എന്നിവർക്കൊപ്പമാണ് മാർപാപ്പയെ പാലിയം അണിയിച്ചത്. സെൻ്റ് പീറ്റേഴ്സ് ലാറ്ററൻ ബസലിക്കയിൽ നിന്ന് പ്രദക്ഷിണമായി കർദ്ദിനാൾമാർക്കൊപ്പമാണ് ലിയോ പതിനാലാമൻ മാർപാപ്പ വത്തിക്കാൻ ചത്വരത്തിൽ എത്തിച്ചേർന്നത്.

ജനങ്ങളെ സംബോധന ചെയ്ത സംസാരിക്കുന്നതിനിടെ ലോകത്തിൻ്റെ ഒത്തൊരുമയെപറ്റി മാർപാപ്പ ആവർത്തിച്ച് പറഞ്ഞു. മനുഷ്യത്വമാകണം സഭയുടെ മാനദണ്ഡമെന്നും, പാവങ്ങളോട് പ്രത്യേക കരുതൽ വേണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു. ദൈവത്തിൽ സർവവും സമർപ്പിച്ച് പത്രോസിൻ്റെ സിംഹാസനം സ്വീകരിക്കുന്നുവെന്നും, സഹവർത്തിത്വത്തിലൂടെ സഭ മുന്നോട്ട് പോകണമെന്നും സമാധാനം പുലരുന്ന നവലോകം ഉണ്ടാകട്ടെയെന്നും മാർപാപ്പ ആഹ്വാനം ചെയ്തു.

SCROLL FOR NEXT