NEWSROOM

'കള്ളനെ ബ്രാഞ്ച് സെക്രട്ടറിയാക്കുന്നത് വിഭാഗീയതയുടെ തുടർച്ച'; പയ്യന്നൂരിൽ എം. സതീശനെതിരെ പോസ്റ്റർ

സഹകരണ സംഘത്തിലെ സാമ്പത്തിക തിരിമറിയെ തുടർന്ന് സതീശനെതിരെ സിപിഎം നടപടി എടുത്തിരുന്നു

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ പയ്യന്നൂരിൽ സിപിഎമ്മിനുള്ളിൽ തർക്കം തുടരുന്നു. പയ്യന്നൂർ പയ്യഞ്ചാൽ ബ്രാഞ്ച് സെക്രട്ടറിയായി എം. സതീശനെ തെരഞ്ഞടുത്തതിൽ പ്രതിഷേധിച്ച് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം നേതാക്കാൾ പോസ്റ്റർ പതിച്ചു. കള്ളനെ സെക്രട്ടറിയാക്കിയത് വിഭാഗീയതയുടെ ഭാഗമെന്നാണ് വിമർശനം. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും ലക്ഷങ്ങൾ കട്ട, സിപിഎം പുറത്താക്കിയ ആൾ ബ്രാഞ്ച് സെക്രട്ടറി എന്ന തരത്തിലുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്.

വെള്ളൂർ സൗത്ത് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ പയ്യഞ്ചാൽ ബ്രാഞ്ച് സമ്മേളനത്തിലാണ് എം. സതീശനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സഹകരണ സംഘത്തിലെ സാമ്പത്തിക തിരിമറിയെ തുടർന്ന് സതീശനെതിരെ സിപിഎം നടപടി എടുത്തിരുന്നു. പാൽ സൊസൈറ്റിയിലെ ജീവനക്കാരനായിരുന്ന ഇയാൾ ഒമ്പത് ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തിയത്. ഇതോടെയാണ് വെള്ളൂർ സൗത്ത് ലോക്കൽ കമ്മിറ്റിയിൽ നിന്ന് സതീശനെ തരംതാഴ്ത്തിയത്.

SCROLL FOR NEXT