NEWSROOM

പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട സംഭവം; മരണകാരണം നെഞ്ചിലേറ്റ പരിക്കെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്

ശ്യാം പ്രസാദിൻ്റെ വാരിയെല്ലുകൾ ഒടിഞ്ഞുവെന്നും, ശ്വാസകോശത്തിൽ ക്ഷതവും ആന്തരിക രക്തസ്രാവവും ഉണ്ടായതായും ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു

Author : ന്യൂസ് ഡെസ്ക്

കോട്ടയം ഏറ്റുമാനൂരില്‍ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടാൻ കാരണം നെഞ്ചിലേറ്റ പരിക്ക് കാരണമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. കോട്ടയം വെസ്റ്റ് സ്റ്റേഷന്‍ സിപിഒ ശ്യാം പ്രസാദാണ് മരിച്ചത്. ശ്യാം പ്രസാദിൻ്റെ വാരിയെല്ലുകൾ ഒടിഞ്ഞുവെന്നും, ശ്വാസകോശത്തിൽ ക്ഷതവും ആന്തരിക രക്തസ്രാവവും ഉണ്ടായതായും ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു.

ഇന്ന് പുലർച്ചെയോടെയാണ് ശ്യാം പ്രസാദ് കൊല്ലപ്പെടുന്നത്. തട്ടുകടയില്‍ ഉണ്ടായ തര്‍ക്കം പരിഹരിക്കുന്നതിനിടെ പ്രതി പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു.അടിയേറ്റ് നിലത്തുവീണ ഉദ്യോഗസ്ഥൻ്റെ നെഞ്ചില്‍ പ്രതി ചവിട്ടി.ജീപ്പിനുള്ളില്‍ കുഴഞ്ഞുവീണ പൊലീസുദ്യോഗസ്ഥനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങകിലും ജീവൻ രക്ഷിക്കാനായില്ല.പ്രതി ജിബിൻ ജോർജിനെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

SCROLL FOR NEXT