NEWSROOM

മരണകാരണം തലയിൽ ഏറ്റ രണ്ട് വെടിയുണ്ടകൾ; ആഴത്തിലുള്ള മുറിവുകളും, പ്രായാധിക്യവും തളർത്തി; അരണക്കല്ലിൽ വെടിയേറ്റ് ചത്ത കടുവയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

തേക്കടി രാജീവ്ഗാന്ധി പ്രകൃതി പഠന കേന്ദ്രത്തിൽ വച്ച് ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡ പ്രകാരം രൂപികരിച്ച പ്രത്യക സമിതിയുടെ നേതൃത്വത്തിൽ മൂന്ന് ഡോക്ടർമ്മരുടെ സാന്നിധ്യത്തിലാണ് കടുവയുടെ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തികരിച്ചത്. ശേഷം കടുവയുടെ ജഡം കത്തിച്ചു.

Author : ന്യൂസ് ഡെസ്ക്


ഇടുക്കി വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലിൽ വെടിയേറ്റ് ചത്ത കടുവയുടെ പോസ്റ്റ് മോർട്ടം നടത്തി. തേക്കടി രാജീവ്ഗാന്ധി പ്രകൃതി പഠന കേന്ദ്രത്തിൽ വച്ച് ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡ പ്രകാരം രൂപികരിച്ച പ്രത്യക സമിതിയുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തീകരിച്ചത്. തലയിൽ ഏറ്റ രണ്ട് വെടിയുണ്ടകളാണ് മരണകാരണം. കടുവയുടെ നെഞ്ചിൻ്റെ ഭാഗത്ത് ആഴത്തിലുള്ള മുറിവും കണ്ടെത്തി. ശ്വാസകോശം തുളച്ച് മുറിവുണ്ട്.

ഇര പടിക്കുന്നതിനിടെ മൃഗത്തിൻ്റെ കുത്തേറ്റതാകാം എന്ന നിഗമനത്തിലാണ് വനം വകുപ്പ്. കുരിക്കിൽപെട്ട് കാലിനേറ്റ പരുക്കും ഗുതരമായിരുന്നു. പുഴുവരിച്ച അവസ്ഥയിലാണ് കാലിലെ മുറിവ് ഉണ്ടായിരുന്നത്. കുരുക്ക് വച്ചവരെ കണ്ടെത്താൻ വനം വകുപ്പ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. 14 വയസ്സുള്ള പെൺ കടുവയാണ് ചത്തത്. പ്രായാധിക്യവും പരിക്കുകളും കടുവയെ അവശയാക്കിയിരുന്നു.

തേക്കടി രാജീവ്ഗാന്ധി പ്രകൃതി പഠന കേന്ദ്രത്തിൽ വച്ച് ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡ പ്രകാരം രൂപികരിച്ച പ്രത്യക സമിതിയുടെ നേതൃത്വത്തിൽ മൂന്ന് ഡോക്ടർമ്മരുടെ സാന്നിധ്യത്തിലാണ് കടുവയുടെ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തികരിച്ചത്. ശേഷം കടുവയുടെ ജഡം കത്തിച്ചു.

രണ്ട് ദിവസത്തെ ദൗത്യത്തിനൊടുവിലാണ് കടുവയെ പിടികൂടിയത്. മൂന്ന് തവണയാണ് കടുവയെ മയക്കുവെടി വെച്ചത്. ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ലയത്തിനു സമീപം തേയില തോട്ടത്തിലാണ് കടുവയെ കണ്ടെത്തിയത്. തുടർന്ന് വെറ്റിനറി ഡോക്ടർ അനുരാജിൻ്റെ നേതൃത്വത്തിലുള്ള സംഘം കടുവയെ മയക്കുവെടി വെച്ചു. എന്നാൽ വെടിയേറ്റ ശേഷം കടുവ ഉദ്യോഗസ്ഥർക്ക് നേരെ കുതിച്ചു ചാടിയതോടെ ഉദ്യോഗസ്ഥരുടെ സുരക്ഷയെ കണക്കിലെടുത്താണ് വീണ്ടും രണ്ട് തവണ മയക്കുവെടി വെച്ചത്.



തുടർന്ന് ആരോഗ്യനില മോശമായ കടുവയ്ക്ക് ചികിത്സ നൽകുമെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു. ഇതിനായി കടുവയെ പെരിയാർ സങ്കേതത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കടുവ ചത്തത്. കാലിന് പരിക്കേറ്റ കടുവ നേരത്തെ അവശനിലയിലായിരുന്നു.



നേരത്തെ ഗ്രാമ്പി ജനവാസമേഖലയിൽ ഇറങ്ങിയ കടുവയെ തന്നെയാണ് അരണക്കല്ലിലും കണ്ടതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. കടുവ അക്രമാസക്തമാകാനും മനുഷ്യജീവന് ഭീഷണി ഉണ്ടാക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി വണ്ടിപ്പെരിയാർ പഞ്ചായത്ത് വാർഡ് 15ൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കടുവയ്ക്കായി കൂട് വെച്ച് കാത്തിരിക്കുന്നതിനിടെ വീണ്ടും ആക്രമണമുണ്ടായി. അരണക്കല്ലിൽ പ്രദേശവാസികളുടെ പശുവിനെയും നായയെയും കടുവ കൊന്നു. പ്രദേശവാസിയായ നാരായണന്‍റെ പശുവിനെയും ബാലമുരുകൻ്റെ നായയെയുമാണ് കടുവ അക്രമിച്ചത്.

SCROLL FOR NEXT