ജമ്മു കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കവെ, പ്രതികരണവുമായി അവാമി ഇത്തിഹാദ് പാർട്ടി പ്രസിഡൻ്റും പാർലമെൻ്റ് അംഗവുമായ ഷെയ്ഖ് അബ്ദുൾ റഷീദ് എന്ന എൻജിനീയർ റാഷിദ്. അധികാരം ശാശ്വതമല്ലെന്നും ജമ്മു കശ്മീർ ഒരു സാധാരണ സംസ്ഥാനമല്ലെന്നും പറഞ്ഞുകൊണ്ടാണ് എൻജിനീയർ റാഷിദ് പ്രതികരിച്ചത്. പാകിസ്ഥാനും ചൈനയ്ക്കും ഇടയിൽ അധിവസിക്കുന്ന ജമ്മു കശ്മീരിനെ, ലോകം ഞങ്ങളെ നിരീക്ഷിക്കുന്നു എന്ന വാചകം ഉപയോഗിച്ചാണ് റാഷിദ് ഉദ്ദരിച്ചത്.
ALSO READ : Election Results 2024 Live: ജമ്മു കശ്മീരിൽ ഇന്ത്യ മുന്നണിയുടെ മുന്നേറ്റം, ബിജെപി വിയർക്കുന്നു
അധികാരം ശാശ്വതമല്ല, ജമ്മു കശ്മീർ ഒരു സാധാരണ സംസ്ഥാനമല്ല. ഒരു വശത്ത് പാകിസ്ഥാൻ, മറുവശത്ത് ചൈന. ലോകം നമ്മെ നിരീക്ഷിക്കുന്നു. കശ്മീരിലെ ജനങ്ങൾ ജീവിക്കട്ടെ, അവർക്ക് അവരുടെ അവകാശങ്ങൾ നൽകപ്പെടട്ടെ. എൻജിനിയർ റാഷിദ് പറഞ്ഞു.
ജമ്മു കശ്മീരിൽ ബിജെപിക്ക് തിരിച്ചടി നൽകി ഇന്ത്യ മുന്നണി മുന്നേറുകയാണ്. വോട്ടെണ്ണലിൻ്റെ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം 48 ഇടത്ത് ലീഡ് ചെയ്യുകയാണ്. പത്ത് വർഷത്തിനിപ്പുറം തെരഞ്ഞെടുപ്പ് നടന്നപ്പോൾ കോൺഗ്രസ് – നാഷണൽ കോണ്‍ഫറൻസ് കൂട്ടുകെട്ടിലെ ഇന്ത്യ സഖ്യത്തിന് കശ്മീരിൽ നേരിയ മുൻതൂക്കം പ്രവചിക്കുന്നുണ്ട്. പിഡിപിക്ക് രണ്ടക്കത്തിൽ കൂടുതൽ സീറ്റ് പ്രവചിക്കുന്ന എക്സിറ്റ് പോളുകൾ വിരളമാണ്. ഒരു പാർട്ടിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടാകില്ലെന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനം.