NEWSROOM

സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം; യൂട്യൂബർക്കെതിരെ പരാതി നൽകി പി.പി. ദിവ്യ

യൂട്യൂബർ ബിനോയ് കുഞ്ഞുമോനും ന്യൂസ് കഫേ ലൈവ് എന്ന യൂട്യൂബ് ചാനലിനുമെതിരെയാണ് ദിവ്യയുടെ പരാതി

Author : ന്യൂസ് ഡെസ്ക്



മുൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് പി.പി. ദിവ്യക്കും കുടുംബത്തിനുമെതിരെ സമൂഹമാധ്യമങ്ങൾ വഴി വ്യക്തിഹത്യ നടത്തിയ സംഭവത്തിൽ യൂട്യൂബർക്കെതിരെ പരാതി. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്കാണ് പി.പി. ദിവ്യ പരാതി നൽകിയത്. സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചെന്ന് കാണിച്ചാണ് പരാതി.

യൂട്യൂബർ ബിനോയ് കുഞ്ഞുമോനും ന്യൂസ് കഫേ ലൈവ് എന്ന യൂട്യൂബ് ചാനലിനുമെതിരെയാണ് ദിവ്യയുടെ പരാതി. മകളെ കൊല്ലുമെന്ന് ഇൻസ്റ്റാഗ്രാമിൽ ഭീഷണി കമന്റിട്ട തൃശൂർ സ്വദേശി വിമൽ എന്നയാൾക്കെതിരെയും പരാതിയുണ്ട്.


നിലവിൽ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജാമ്യത്തിൽ കഴിയുകയാണ് പി.പി. ദിവ്യ. നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പി.പി. ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റമാണ് ചുമത്തിയിരുന്നത്. മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ട് തലശ്ശേരി കോടതി ഉത്തരവിട്ടതോടെ ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതിന് ശേഷമാണ് പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി പി.പി. ദിവ്യ ജാമ്യഹര്‍ജി നല്‍കിയത്.

നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്നായിരുന്നു ടി.വി. പ്രശാന്ത് വിജിലന്‍സിന് നല്‍കിയ മൊഴി. കുറ്റിയാട്ടൂരിലെ കെ. ഗംഗാധരന്റെ എഡിഎമ്മിനെതിരായ പരാതി തുടങ്ങിയവ പൊലീസ് കോടതിയില്‍ ഹാജരാക്കിയില്ലെന്നും ജാമ്യ ഹര്‍ജിയില്‍ പറയുന്നുണ്ട്.

SCROLL FOR NEXT