NEWSROOM

'ഡീയസ് ഈറേ' തിയേറ്ററുകളിലേക്ക്; ഹാലോവീന്‍ ദിനത്തില്‍ പ്രണവെത്തും

'ഡീയസ് ഈറേ 'യുടെ കഥാപശ്ചാത്തലം സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ക്രോധത്തിന്റെ ദിനം എന്ന അര്‍ത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍

Author : ന്യൂസ് ഡെസ്ക്


പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് 'ഡീയസ് ഈറേ'. അടുത്തിടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും റിലീസുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവന്നിരിക്കുകയാണ്. ഈ വര്‍ഷം ഹാലോവീന്‍ ദിനത്തില്‍ ചിത്രം പ്രേക്ഷകരിലേക്ക് എത്തും. ഈ വര്‍ഷം തന്നെ റിലീസ് ഉണ്ടാകുമെന്നല്ലാതെ കൃത്യമായ തിയതി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.


ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന മമ്മൂട്ടി ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുല്‍ സദാശിവന്‍- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ഡീയസ് ഈറേ'. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോര്‍മാറ്റില്‍ ഒരുക്കിയ ഹൊറര്‍ ത്രില്ലര്‍ ഭ്രമയുഗത്തിന് ശേഷം, ഹൊറര്‍ ത്രില്ലര്‍ എന്ന സിനിമാ വിഭാഗത്തിന്റെ സാദ്ധ്യതകള്‍ ഇനിയും കൂടുതലായി ഉപയോഗിക്കുന്ന ചിത്രമായാണ് 'ഡീയസ് ഈറേ' ഒരുക്കുന്നത്.

അതേസമയം 'ഡീയസ് ഈറേ 'യുടെ കഥാപശ്ചാത്തലം സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ക്രോധത്തിന്റെ ദിനം എന്ന അര്‍ത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍. രാഹുല്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ഹൊറര്‍ ചിത്രമാണിത്. പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന അഞ്ചാമത്തെ ചിത്രമാണിത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവസാനമായി തീയേറ്ററിലെത്തിയ പ്രണവിന്റെ ചിത്രം.


ഛായാഗ്രഹണം: ഷെഹ്നാദ് ജലാല്‍ കടഇ, കലാസംവിധാനം: ജ്യോതിഷ് ശങ്കര്‍, സംഗീത സംവിധായകന്‍: ക്രിസ്റ്റോ സേവ്യര്‍, എഡിറ്റര്‍: ഷഫീക്ക് മുഹമ്മദ് അലി, സൗണ്ട് ഡിസൈനര്‍: ജയദേവന്‍ ചക്കാടത്ത്, സൗണ്ട് മിക്സ്: ങ ഞ രാജാകൃഷ്ണന്‍, മേക്കപ്പ്: റൊണക്‌സ് സേവ്യര്‍, സ്റ്റണ്ട്: കലൈ കിംഗ്‌സണ്‍, കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ, പബ്ലിസിറ്റി ഡിസൈന്‍: എയിസ്‌തെറ്റിക് കുഞ്ഞമ്മ, സ്റ്റില്‍സ്: അര്‍ജുന്‍ കല്ലിങ്കല്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, വിഎഫ്എക്‌സ്: ഡിജിബ്രിക്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, പിആര്‍ഒ: ശബരി, മ്യൂസിക് ഓണ്‍: നൈറ്റ് ഷിഫ്റ്റ് റെക്കോര്‍ഡ്‌സ്.


SCROLL FOR NEXT