NEWSROOM

മകരവിളക്കിനൊരുങ്ങി സന്നിധാനം; ഇന്നും നാളെയും ദർശനം വെർച്വൽ ക്യൂ ബുക്കിങ് ഉള്ളവർക്ക് മാത്രം

ഓരോ വകുപ്പും സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് സ്പെഷ്യൽ ഓഫീസർ നിർദ്ദേശം നൽകിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്


മകരവിളക്കിനായി സന്നിധാനമൊരുങ്ങുമ്പോൾ കർശന സുരക്ഷാക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഓരോ വകുപ്പും സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് സ്പെഷ്യൽ ഓഫീസർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇന്നും നാളെയും വെർച്വൽ ക്യൂ ബുക്കിങ് ഉള്ളവരെ മാത്രമേ നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് കടത്തിവിടൂ. ഇന്ന് 50,000 പേർക്കും നാളെ 40,000 പേര്‍ക്കുമാണ് വെർച്വൽ ക്യൂ ബുക്കിങ്ങിന് സൗകര്യമുള്ളത്.

മകരവിളക്ക് ദിവസം ഉച്ചക്ക് 12 മണിവരെ മാത്രമായിരിക്കും പമ്പയിൽനിന്നും ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത്. അതേസമയം അമ്പലപ്പുഴ ആലങ്ങാട് സംഘങ്ങൾ ഇന്ന് പമ്പയിൽ എത്തിച്ചേരും. തുടർന്ന് പമ്പയിൽ പമ്പാവിളക്കും പമ്പസദ്യയും നടക്കും.

SCROLL FOR NEXT