പ്രതീകാത്മക ചിത്രം 
NEWSROOM

ചോദ്യ പേപ്പര്‍ തയ്യാറാക്കുക പരീക്ഷയ്ക്ക് രണ്ട് മണിക്കൂര്‍ മുമ്പ്; നീറ്റ് പിജി മെഡിക്കല്‍ പ്രവേശന പരീക്ഷ ഈ മാസം

അവസാന നിമിഷം പരീക്ഷ റദ്ദാക്കിയ നടപടിയില്‍ പ്രതിഷേധവുമായി ലക്ഷക്കണക്കിനു പരീക്ഷാര്‍ഥികള്‍ രംഗത്ത് വന്നിരുന്നു

Author : ന്യൂസ് ഡെസ്ക്

നീറ്റ് പിജി മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഈ മാസം നടക്കും. സര്‍ക്കാരിന്റെ ആന്റി സൈബര്‍ വിഭാഗവുമായി ആഭ്യന്തര വകുപ്പ് അധികൃതര്‍ നടത്തിയ മീറ്റിങ്ങിനു ശേഷമാണ് ഈ മാസം തന്നെ പ്രവേശന പരീക്ഷ നടത്താനുള്ള തീരുമാനം. ചോദ്യ പേപ്പറുകള്‍ പരീക്ഷയ്ക്ക് രണ്ട് മണിക്കൂറുകള്‍ക്ക് മുമ്പായിരിക്കും തയ്യാറാക്കുകയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂണ്‍ 23ന് നിശ്ചയിച്ചിരുന്ന നീറ്റ് യുജി പ്രവേശന പരീക്ഷയില്‍ ചോദ്യ പേപ്പര്‍ ചോര്‍ച്ചയുള്‍പ്പെടെ വലിയ ക്രമക്കേട് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് പരീക്ഷ മാറ്റിവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നീറ്റ് പിജി പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പര്‍, പരീക്ഷ നടക്കുന്നതിന് രണ്ട് മണിക്കൂറുകള്‍ക്ക് മുമ്പ് തയ്യാറാക്കാന്‍ തീരുമാനമായിരിക്കുന്നത്.

നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന നീറ്റ് പിജി പരീക്ഷ കൃത്യമായ അവലോകനത്തിനു ശേഷമായിരിക്കും നടത്തുകയെന്നാണ് നേരത്തെ സര്‍ക്കാര്‍ പ്രതിനിധികള്‍ പറഞ്ഞത്. ക്രമക്കേട് ആരോപണങ്ങള്‍ വന്നതിന് പിന്നാലെ വിദ്യാര്‍ഥികളെ കണക്കിലെടുത്താണ് പരീക്ഷ മാറ്റി വെച്ചതെന്നും സര്‍ക്കാര്‍ പറഞ്ഞു. അവസാന നിമിഷം പരീക്ഷ റദ്ദാക്കിയ നടപടിയില്‍ പ്രതിഷേധവുമായി ലക്ഷക്കണക്കിനു പരീക്ഷാര്‍ഥികള്‍ രംഗത്ത് വന്നിരുന്നു.

SCROLL FOR NEXT