ഉത്തർപ്രദേശിലെ ഹത്രസ് ദുരന്തത്തിൽ അനുശോചിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഹത്രാസിൽ തിക്കിലും തിരക്കിലും പെട്ട് 100 ൽ അധികം പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവം ഹൃദയഭേദകമെന്നും പരിക്കേറ്റവർക്ക് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും ഇരുവരും പറഞ്ഞു.
രാഷ്ട്രപതിലൂടെ എക്സിലൂടയും പ്രധാനമന്ത്രി ലോക്സഭയിൽ നടത്തിയ പ്രസംഗത്തിലുമാണ് അനിശോചനം അറിയിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 50000 രൂപ വീതം നൽകുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഹത്രസിലെ രക്ഷാപ്രവർത്തനങ്ങൾക്ക് എല്ലാ വിധ സഹായങ്ങളും നൽകുമെന്ന് കേന്ദ്രമന്ത്രി രാജ് നാഥ് സിങ് പറഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി.