NEWSROOM

രാഷ്ട്രപതിയുടെ പൊലീസ് മെഡൽ പ്രഖ്യാപിച്ചു; കേരള പൊലീസിന് ഒരു വിശിഷ്ട സേവാ മെഡലും 9 സേവാ മെഡലുകളും

ഫയർ സർവീസിനുള്ള രാഷ്ടപതിയുടെ അവാർഡിന് കേരളത്തിൽ നിന്നുള്ള മൂന്ന് പേർ അർഹരായി

Author : ന്യൂസ് ഡെസ്ക്

ധീരതയ്ക്കുള്ള 208 മെഡലുകൾ ഉൾപ്പെടെ കേന്ദ്ര-സംസ്ഥാന പൊലീസ് സേനകളിലെ ഉദ്യോഗസ്ഥർക്കായി രാഷ്ട്രപതിയുടെ സേവന മെഡലുകൾ പ്രഖ്യാപിച്ച് കേന്ദ്രം. 1037 ഉദ്യോ​ഗസ്ഥർക്കാണ് മെഡൽ ലഭിക്കുക. കേരള പൊലീസിന് ഒരു വിശ്ഷ്ട സേവാ മെഡലും 9 സേവാ മെഡലുകളും ലഭിക്കും. എഡിജിപി വെങ്കടേഷ് ഹാതേ ബെൽ​ഗാലിനാണ് വിശഷ്ട സേവാ മെഡൽ.

ഫയർ സർവീസിനുള്ള രാഷ്ടപതിയുടെ അവാർഡിന് കേരളത്തിൽ നിന്നുള്ള മൂന്ന് പേർ അർഹരായി. ദിനേശൻ സി.വി. (സീനിയർ ഓഫീസർ) ബൈജു വി.കെ., ഷാജി കുമാർ എന്നിവർക്കാണ് മെഡൽ ലഭിച്ചത്.

ഡിവൈഎസ്പിമരായ ഷിനോജ് ടി.എസ്, ഫിറോസ് എം ഷഫീഖ്, പ്രദിപ് കുമാർ എ.പി , രാജ്കുമാർ പുരുഷോത്തമൻ, പോലീസ് സൂപ്രണ്ട് നജീബ് സുലൈമാൻ, ഇസ്പെക്ടർ ശ്രീകുമാർ എം കൃഷ്ണൻ നായർ, എസ് ഐമരായ സന്തോഷ് സി.ആർ. , രാജേഷ് കുമാർ, ഹെഡ് കോൺസ്റ്റബിൾ മോഹന ദാസൻ എന്നിവർക്കാണ് കേരളത്തിൽ നിന്നും അവാർഡ് ലഭിച്ചത്.

SCROLL FOR NEXT