NEWSROOM

പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ എഡിജിപി പി. വിജയന്

സ്തുത്യര്‍ഹ സേവനത്തിന് പൊലീസ് സേനയിലെ പത്ത് പേര്‍ക്കും അഗ്നിരക്ഷാ സേനയില്‍ അഞ്ച് പേര്‍ക്കും ജയില്‍ വകുപ്പിലെ അഞ്ച് പേര്‍ക്കും രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചു.

Author : ന്യൂസ് ഡെസ്ക്


പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് പൊലീസ് സേനയിൽ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ എഡിജിപി പി വിജയന്. അഗ്നിരക്ഷാ സേനയിൽ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ മധുസൂദന്‍ നായര്‍, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ രാജേന്ദ്രന്‍ നായര്‍ എന്നിവര്‍ക്കും വിശിഷ്ട സേവനത്തിനുള്ള ബഹുമതി ലഭിച്ചു. സ്തുത്യര്‍ഹ സേവനത്തിന് പൊലീസ് സേനയിലെ പത്ത് പേര്‍ക്കും അഗ്നിരക്ഷാ സേനയില്‍ അഞ്ച് പേര്‍ക്കും ജയില്‍ വകുപ്പിലെ അഞ്ച് പേര്‍ക്കും രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചു.


അഗ്നിരക്ഷാ സേനയിലെ ജില്ലാ ഫയർ ഓഫീസ‍ർ എസ്. സൂരജ്, സ്റ്റേഷൻ ഓഫീസ‍ർ വി. സെബാസ്റ്റ്യൻ, സീനിയർ ഫയ‍ർ ആൻ്റ് റെസ്ക്യു ഓഫീസ‍ർമാരായ പി.സി. പ്രേമൻ, കെ.ടി. സാലി, പി.കെ. ബാബു, എന്നിവർക്കും, ജയിൽ വകുപ്പിൽ സൂപ്രണ്ട് ടി.ആർ. രാജീവ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ വി. ഉദയകുമാർ,എം. രാധാകൃഷ്ണൻ, സി. ഷാജി, അസിസ്റ്റൻ്റ് സൂപ്രണ്ട് പി. ഉണ്ണികൃഷ്ണൻ എന്നിവർക്കുമാണ് സ്തുത്യർഹ സേവന മെഡ‍ൽ ലഭിച്ചത്.

കേരള പോലീസിലെ 10 പേർക്കാണ് സുത്യർഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചത്. ഡിവൈഎസ്‌പി എം. ഗംഗാധരൻ, ഡിവൈഎസ്‌പി ആർ. ഷാബു, എസ്‌പി കൃഷ്ണകുമാർ, ഡിവൈഎസ്‌പി വിനോദ്. എം.പി, ഡിവൈഎസ്‌പി റെജി മാത്യു കെ.പി, എസ്ഐ എം.എസ്. ഗോപകുമാർ, അസി കമ്മാഡൻ്റ് ശ്രീകുമാരൻ. ജി, എസ്ഐ സുരേഷ് കുമാർ. ആർ, ഹെഡ് കോൺസ്റ്റബിൾ ബിന്ദു, ഡിവൈഎസ്‌പി വർഗീസ്. കെ.ജെ എന്നിവർ പുരസ്കാരത്തിനർഹരായി.

SCROLL FOR NEXT