NEWSROOM

വിലകൂട്ടി സപ്ലൈകോയുടെ ഓണസമ്മാനം; ഒറ്റയടിക്ക് മൂന്ന് സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ക്ക് വില വർധന

രണ്ടാഴ്ച മുന്‍‌പ് ഓണക്കാലത്ത് വിലക്കയറ്റം രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്ന് സപ്ലൈകോ സർക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു

Author : ന്യൂസ് ഡെസ്ക്

സബ്‌സിഡി ഉൽപ്പന്നങ്ങളുടെ വില കൂട്ടി സപ്ലൈകോ. സബ്‍‌സിഡിയുള്ള മൂന്ന് ഉൽപ്പന്നങ്ങളുടെ വിലയാണ് സപ്ലൈകോ വർധിപ്പിച്ചിരിക്കുന്നത്. മട്ടയരി, തുവരപരിപ്പ്, പഞ്ചസാര എന്നിവയ്ക്കാണ് വില കൂടിയത്. ഓണച്ചന്തകൾ ഇന്ന് തുടങ്ങാനിരിക്കെയാണ് വില വർധിപ്പിച്ചത്. മട്ടയരിക്ക് മൂന്ന് രൂപ, തുവരപ്പരിപ്പിന് നാലു രൂപ, പഞ്ചസാരയ്ക്ക് ആറു രൂപ എന്നിങ്ങനെയാണ് വിലവർധന. ഒറ്റയടിക്കുള്ള വിലവർധന ഉത്സവകാലത്ത് സാധാരണക്കാരെ സാരമായി ബാധിക്കും.

രണ്ടാഴ്ച മുന്‍‌പ് ഓണക്കാലത്ത് വിലക്കയറ്റം രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്ന് സപ്ലൈകോ സർക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടർന്നാണ് 225 കോടി രൂപ സർക്കാർ അധിക സഹായമായി സപ്ലൈകോയ്ക്ക് നല്‍കിയത്. എന്നാല്‍ സർക്കാർ സഹായം കിട്ടി ഒരാഴ്ചയ്ക്കിടയില്‍ നാല് ഉല്‍പ്പന്നങ്ങളുടെ വിലയാണ് കൂടിയത്.

അതേസമയം, ഓണച്ചന്തകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിർവഹിക്കും. സപ്ലൈകോയുടെ ഓണച്ചന്തയിലൂടെ ഇന്ന്  സൗജന്യ ഓണക്കിറ്റ് വിതരണവും നടക്കും. റേഷന്‍ കടകള്‍ വഴിയുള്ള കിറ്റ് വിതരണം സെപ്റ്റംബർ 9നാണ് ആരംഭിക്കുക. മഞ്ഞ, ബ്രൗണ്‍ കാർഡ് ഉടമകള്‍ക്കാണ് കിറ്റ് ലഭിക്കുക.

SCROLL FOR NEXT