NEWSROOM

മോദി-പുടിൻ കൂടിക്കാഴ്ച: റഷ്യയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി

മോദി വീണ്ടും അധികാരത്തിലേറിയത് അഭിനന്ദനം അർഹിക്കുന്ന കാര്യമാണെന്നും അതിൽ ആകസ്മികതയൊന്നുമില്ലെന്നും പ്രവർത്തനങ്ങളുടെ പ്രതിഫലനമാണന്നും പുടിൻ അഭിപ്രായപ്പെട്ടു

Author : ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെത്തി. റഷ്യന്‍ പ്രധാനമന്ത്രി വ്‌ളാഡിമിര്‍ പുടിന്‍ മോദിയെ പ്രശംസിച്ച് സംസാരിച്ചു. നോവോ-ഒഗാരിയോവോയിലെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്. മോദി വീണ്ടും അധികാരത്തിലേറിയത് അഭിനന്ദനം അര്‍ഹിക്കുന്ന കാര്യമാണെന്നും അതില്‍ ആകസ്മികതയൊന്നുമില്ലെന്നും മോദി നടത്തിയ പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനമാണന്നും പുടിന്‍ അഭിപ്രായപ്പെട്ടു.

യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യന്‍ സൈന്യത്തില്‍ സേവനം നടത്തുന്ന ഇന്ത്യന്‍ സൈനികരെ മോചിപ്പിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി റഷ്യയിലെത്തിയത്.

പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം മോദിയുടെ ആദ്യത്തെ വിദേശരാജ്യ സന്ദര്‍ശനമാണ് ഇത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുത്തുന്നത് ഇരു രാജ്യങ്ങളിലേയും പൗരന്മാര്‍ക്ക് കാര്യമായ പ്രയോജനം ലഭിക്കുമെന്ന് മോദി എക്‌സില്‍ കുറിച്ചു. മോദിയുടെ ആശയങ്ങള്‍ക്ക് ഇന്ത്യന്‍ ജനങ്ങളുടെ ആഗ്രഹങ്ങളെ സാധ്യമാക്കാന്‍ മാത്രം ശേഷിയുണ്ടെന്ന് പുടിനും പറഞ്ഞു.

സമ്പദ് വ്യവസ്ഥയുടെ കാര്യത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് ആണെങ്കിലും ജനസംഖ്യയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്താണ്. ജനങ്ങളുടെ ജീവിത നിലവാരം വികസിക്കുന്നതായും കുടുംബാസൂത്രണത്തില്‍ മാറി ചിന്തിക്കുന്നതും കൊണ്ടാണ് ഇന്ത്യയിലെ ജനസംഖ്യാ നിരക്ക് ഉയരുന്നതെന്നും പുടിന്‍ അഭിപ്രായപ്പെട്ടു.

SCROLL FOR NEXT