NEWSROOM

പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെത്തി; ദുരന്ത ഭൂമി സന്ദർശിച്ച ശേഷം അവലോകന യോഗം

മൂന്നു മണിക്കൂറോളം പ്രധാനമന്ത്രി വയനാട്ടിൽ തുടരുമെന്നാണ് ലഭ്യമാകുന്ന വിവരം

Author : ന്യൂസ് ഡെസ്ക്

വയനാട് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെത്തി. ദുരന്തമേഖലയിൽ വ്യോമ നിരീക്ഷണം നടത്തുകയാണ് പ്രധാനമന്ത്രി. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചീഫ് സെക്രട്ടറിയും ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും മോദിയ്‌ക്കൊപ്പമുണ്ട്. ക്യാമ്പിലുള്ളവരെയും ചികിത്സയിൽ ഉള്ളവരെയും പ്രധാനമന്ത്രി ഉടൻ സന്ദർശിക്കും.

ഇതിനു പിന്നാലെ സൈന്യം നിർമിച്ച ബെയിലി പാലവും പ്രധാനമന്ത്രി സന്ദർശിക്കും. മൂന്നു മണിക്കൂറോളം പ്രധാനമന്ത്രി വയനാട്ടിൽ തുടരുമെന്നാണ് ലഭ്യമാകുന്ന വിവരം. 

2000 കോടിയുടെ പുനരധിവാസം വേണമെന്നമെന്നാണ് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടത്. ദുരന്തഭൂമിയിലെ സന്ദർശനത്തിന് ശേഷം പ്രത്യേക പാക്കേജടക്കം പ്രഖ്യാപിക്കുമോയെന്നും കേരളം ഉറ്റുനോക്കുന്നുണ്ട്. സന്ദർശത്തിന് ശേഷം അവലോകന യോഗം ചേർന്നേക്കും. ഈ യോഗത്തിലായിരിക്കും കേരളത്തിൻ്റെ ആവശ്യങ്ങൾ ഔദ്യോഗികമായി ഉന്നയിക്കുക.

SCROLL FOR NEXT