NEWSROOM

പ്രധാനമന്ത്രി ദുരന്ത ഭൂമിയിലെത്തി; ചൂരൽമലയിലെ സ്ഥിതിഗതികൾ വിലയിരുത്തും

സന്ദർശനത്തിന് ശേഷമുള്ള അവലോകന യോഗം കേരളത്തെ സംബന്ധിച്ച് നിർണായകമായിരിക്കും.

Author : ന്യൂസ് ഡെസ്ക്

ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി  ചൂരൽമലയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എന്നിവർ പ്രധാനമന്ത്രിക്കൊപ്പം എത്തിയിട്ടുണ്ട്. റോഡ് മാർഗമാണ്  പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ദുരന്ത ഭൂമിയിലെത്തിയത്.

ഉദ്യോഗസ്ഥരോട് എല്ലാ വിവരങ്ങളും മോദി ചോദിച്ചറിഞ്ഞു. ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല സ്‌കൂളും പ്രധാനമന്ത്രി സന്ദർശിച്ചു. ചൂരൽമലയിൽ സന്ദർശനം നടത്തിയതിന് ശേഷം മറ്റ് പ്രദേശങ്ങളിലും എത്തും. ദുരന്തത്തിൻ്റെ വ്യാപ്തി മനസ്സിലാക്കിയ ശേഷം ക്യാമ്പുകളിലും വിംസ് ആശുപത്രിയിലും സന്ദർശനം നടത്തും.

നിലവിൽ പ്രധാന ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇവിടങ്ങളിലേക്കൊക്കെ പ്രവേശനം അനുവദിച്ചിട്ടുള്ളത്. പാസ് ഉപയോഗിച്ചാണ് ഇവിടെയുള്ളവർ ക്യാമ്പ് ചെയ്യുന്നത്.  പ്രധാനമന്ത്രിയുടെ സന്ദർശനത്തെത്തുടർന്ന്  എസ്‌പിജി സംഘം ഇന്നലെയോടെ ആശുപത്രിയിൽ എത്തി കാര്യങ്ങൾ ഏകോപിപ്പിച്ചു. സന്ദർശനത്തിന് ശേഷം വയനാട് കളക്ട്രേറ്റിൽ പ്രധാനമന്ത്രിയടക്കമുള്ളവർ പങ്കെടുക്കുന്ന  അവലോകന യോഗം കേരളത്തെ സംബന്ധിച്ച് ഏറെ നിർണായകമായിരിക്കും.

SCROLL FOR NEXT