NEWSROOM

തണ്ണിമത്തനും വെള്ളരിപ്രാവും രാജ്യത്തിന്റെ പേരും; പലസ്തീന്‍ അനുകൂല ബാഗുമായി പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ശക്തമായ പ്രതികരണമാണ് പാര്‍ലമെന്റില്‍ പ്രിയങ്ക ഗാന്ധി എംപി നടത്തിയത്.

Author : ന്യൂസ് ഡെസ്ക്


പലസ്തീന്‍ അനുകൂല ചിഹ്നങ്ങളുള്ള ബാഗുമായി പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍. പലസ്തീന്‍ എന്ന് ആലേഖനം ചെയ്തിരിക്കുന്ന ബാഗില്‍ ഗാസയുടെ പ്രതിരോധ ചിഹ്നമായ തണ്ണിമത്തനും സമാധാന ചിഹ്നമായ പ്രാവുമടക്കം ഉള്‍പ്പെട്ടിരിക്കുന്നു. 

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ശക്തമായ പ്രതികരണമാണ് പാര്‍ലമെന്റില്‍ പ്രിയങ്ക ഗാന്ധി എംപി നടത്തിയത്. നേരത്തെയും ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ പ്രിയങ്ക ഗാന്ധി പ്രതികരിച്ചിരുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെയും രൂക്ഷഭാഷയിലായിരുന്നു പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചത്.

എന്നാല്‍ ഇത്തരത്തില്‍ പലസ്തീന്‍ അനുകൂല ചിഹ്നങ്ങളുള്ള ബാഗുമായി എത്തുന്നത് വാര്‍ത്തകളുണ്ടാക്കാനാണെന്ന വിമര്‍ശനുവമായി ബിജെപി രംഗത്തെത്തി. ബിജെപി എംപിയായ ഗുലാം അലി ഖതാനയാണ് പ്രിയങ്ക ഗാന്ധിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

കഴിഞ്ഞയാഴ്ച ന്യൂഡല്‍ഹിയിലെ പലസ്തീന്‍ എംബസിയുടെ ചുമതലയുള്ള അബേദ് എല്‍റാസേഗ് അബു ജാസറുമായി പ്രിയങ്ക ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. കറുപ്പും വെളുപ്പും നിറത്തോടുകൂടിയുള്ള ശിരോവസ്ത്രം ധരിച്ചായിരുന്നു പ്രിയങ്കാ ഗാന്ധി കൂടിക്കാഴ്ചയ്ക്ക് എത്തിയിരുന്നത്. പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇന്ത്യ നേതൃപരമായ നിലപാട് സ്വീകരിക്കേണ്ടതായുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു.

SCROLL FOR NEXT