NEWSROOM

ആഷിഖ് അബു 2 കോടി 15 ലക്ഷം രൂപ നൽകാൻ ഉണ്ട്; പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ പരാതിയുമായി നിർമാതാവ്

ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനിലും ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

സംവിധായകൻ ആഷിഖ് അബുവിനെതിരെ പരാതിയുമായി നിർമാതാവ് സന്തോഷ്‌ ടി. കുരുവിള. പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലാണ് പരാതി നൽകിയത്. ആഷിഖ് രണ്ട് കോടി 15 ലക്ഷം രൂപ നൽകാൻ ഉണ്ടെന്നാണ് ആരോപണം. ഇരുവരും ഒന്നിച്ചുള്ള സിനിമാ നിർമ്മാണത്തിൽ രണ്ട് കോടി 15 ലക്ഷം രൂപ ലാഭവിഹിതമായി ലഭിക്കാനുണ്ടെന്ന് പരാതി. ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനിലും ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ആഷിഖ് അബുവിനോട് നിർമാതാക്കളുടെ സംഘടന വിശദീകരണം ചോദിച്ചിട്ടുണ്ട്.

SCROLL FOR NEXT