NEWSROOM

നടന്‍ സെറ്റില്‍ നിന്ന് ഇറങ്ങി പോയി? ഇത് വലിയ തെറ്റിന്റെ തിരികൊളുത്തലെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍

നടന്റെ പേരോ ചെയ്ത തെറ്റോ ലിസ്റ്റിന്‍ വെളിപ്പെടുത്തിയിട്ടില്ല

Author : ന്യൂസ് ഡെസ്ക്


സിനിമ മേഖലയില്‍ ചര്‍ച്ചയായി നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ വിവാദ പരാമര്‍ശം. മലയാള സിനിമയിലെ പ്രമുഖനടന്‍ വലിയ തെറ്റിന്  തിരികൊളുത്തിയിട്ടുണ്ടെന്നായിരുന്നു ലിസ്റ്റിന്റെ പരാമര്‍ശം. കൊച്ചിയില്‍ ഒരു സിനിമാ പരിപാടിയില്‍ പങ്കെടുക്കവെയാണ് ലിസ്റ്റിന്‍ ഇക്കാര്യം പറഞ്ഞത്. എന്നാല്‍ നടന്റെ പേരോ ചെയ്ത തെറ്റോ ലിസ്റ്റിന്‍ വെളിപ്പെടുത്തിയിട്ടില്ല.

ലിസ്റ്റിന്റെ മാജിക് ഫ്രെയിംസ് നിര്‍മിക്കുന്ന പുതിയ ചിത്രം ബേബി ഗേളിന്റെ സെറ്റില്‍ നിന്ന് പ്രമുഖ നടന്‍ ഇറങ്ങി പോയതാണ് വിവാദ പരാമര്‍ശത്തിന് കാരണമെന്നാണ് സൂചന. ലിസ്റ്റിനുമായുള്ള തര്‍ക്കത്തിന്റെ പുറത്താണ് ഇറങ്ങി പോയതെന്നും സംശയമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ലിസ്റ്റിനോ സിനിമയുടെ അണിയറ പ്രവര്‍ത്തകരോ വ്യക്തത നല്‍കിയിട്ടില്ല.

SCROLL FOR NEXT