NEWSROOM

ഹെലികോപ്റ്റർ പ്രമോഷന്റെ മുഴുവൻ ചെലവ് വഹിച്ചത് സഹനിർമ്മാതാവ്, സിനിമയുടെ ബജറ്റിൽ അത് ഉൾപ്പെടുത്തിയിട്ടില്ല; നിർമ്മാതാവ് രാജു മല്യത്ത്

വിതരണ കമ്പനി പിന്മാറിയപ്പോൾ ഗോകുലം മൂവീസിനെ എത്തിച്ചത് ടോവിനോ തോമസ് ആണ്

Author : ന്യൂസ് ഡെസ്ക്


സിനിമാ നിർമാതാക്കളുടെ സംഘടനാ തർക്കത്തിൽ ജി. സുരേഷ് കുമാറിനെതിരെ നിർമ്മാതാവ് രാജു മല്യത്ത്. ഐഡന്റിറ്റി സിനിമയുടെ ബജറ്റിൽ വിശദീകരണവുമായാണ് രാജു മല്യത്ത് എത്തിയത്. ഹെലികോപ്റ്റർ പ്രമോഷന്റെ മുഴുവൻ ചെലവും വഹിച്ചത് സഹനിർമ്മാതാവ് റോയ് സി. ജെ. ആണ്. സിനിമയുടെ ബജറ്റിൽ ഈ ചെലവ് ഉൾപ്പെടുത്തിയിട്ടില്ലെന്നും നിർമ്മാതാവ് രാജു മല്യത്ത് പറഞ്ഞു.



വിതരണ കമ്പനി പിന്മാറിയപ്പോൾ ഗോകുലം മൂവീസിനെ എത്തിച്ചത് ടോവിനോ തോമസ് ആണ്. ടോവിനോയ്ക്ക് ഭീമമായ തുക നൽകാൻ ഉണ്ട്. സിനിമയ്ക്ക് നഷ്ടമുണ്ടായപ്പോൾ അടുത്ത സിനിമയും തനിക്കൊപ്പം ചെയ്യാമെന്ന് പറഞ്ഞ് ആത്മവിശ്വാസം നൽകുകയാണ് ടോവിനോ ചെയ്തത്. ചിത്രീകരണ വേളയിൽ സാമ്പത്തികമായി പോലും ടോവിനോ സഹായിച്ചു എന്നും രാജു മല്യത്ത് പറഞ്ഞു.

അതേസമയം, താന്‍ സുരേഷ് കുമാറിനൊപ്പമാണെന്ന് വ്യക്തമാക്കി നിര്‍മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ട്രഷററുമായ ലിസ്റ്റിന്‍ സ്റ്റീഫന്‍ രം​ഗത്തെത്തിയിരുന്നു. സിനിമ സമരം വന്നാല്‍ ആന്റണി പെരുമ്പാവൂര്‍ ഒപ്പമുണ്ടാകുമെന്നും ലിസ്റ്റിന്‍ പറഞ്ഞിരുന്നു. നിര്‍മാതാക്കളുടെ സംഘടനയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ലിസ്റ്റിന്‍ നിലപാട് വ്യക്തമാക്കിയത്.

SCROLL FOR NEXT