NEWSROOM

സിനിമാ സെറ്റുകളിൽ ലഹരി പരിശോധന കർശനമാക്കണം; താരങ്ങൾ കുറ്റക്കാരെങ്കിൽ വിലക്കണം: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

പൊലീസ് പരിശോധനകൾ ഷൂട്ടിങ്ങിനെ ബാധിക്കുമെന്ന ചില നിർമാതാക്കളുടെ വാദം ശരിയല്ലെന്നും സിയാദ് കോക്കർ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്


സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തിൽ താരങ്ങൾ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ സിനിമയിൽ നിന്ന് പൂർണമായി വിലക്കണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് സിയാദ് കോക്കർ. സിനിമാ സെറ്റുകളിൽ പൊലീസ് പരിശോധന കർശനമാക്കണമെന്നും പരിശോധനകൾ ഷൂട്ടിങ്ങിനെ ബാധിക്കുമെന്ന ചില നിർമാതാക്കളുടെ വാദം ശരിയല്ലെന്നും സിയാദ് കോക്കർ ന്യൂസ് മലയാളത്തോട് പറഞ്ഞു.

ALSO READ: മൊഴിയിൽ പൊരുത്തക്കേടുകൾ; ശ്രീനാഥ് ഭാസിയുടെയും, ബിനു ജോസഫിൻ്റെയും സാമ്പത്തിക ഇടപാടുകൾ വീണ്ടും പരിശോധിക്കും

"പൊലീസ് പരിശോധനകൾ ഷൂട്ടിങ്ങിനെ ബാധിക്കുമെന്ന ചില നിർമാതാക്കളുടെ വാദം ശരിയല്ല. ലഹരി ഉപയോഗിക്കുന്നവർ ആരെല്ലാമെന്ന് അറിഞ്ഞിട്ടും അവരെ വെച്ച് സിനിമയെടുക്കുന്നത് എന്തിനാണ്? ക്രിമിനലുകൾ ആണെന്ന് അറിഞ്ഞിട്ടും അവസരം നൽകി മോശം പെരുമാറ്റം ഉണ്ടായാൽ പരാതിപ്പെടുന്നതിൽ കാര്യമില്ല. ഒരു സംഘടന എന്ന നിലയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇത്തരം കാര്യങ്ങളിൽ പണ്ടേ നടപടികൾ സ്വീകരിച്ചതാണ്. നിർമാതാക്കൾ കുറച്ചുകൂടി ബോധവാന്മാരാകണമെന്നും," സിയാദ് കോക്കർ പറഞ്ഞു.

SCROLL FOR NEXT