NEWSROOM

വനിത നിർമാതാവിനെതിരായ അതിക്രമ കേസ്; ആരോപണ വിധേയരായ നിർമാതാക്കൾക്ക് ജാമ്യം

ആൻ്റോ ജോസഫ്,ലിസ്റ്റിൻ സ്റ്റീഫൻ, ബാദുഷ, സിയാദ് കോക്കർ അടക്കം 9 പേർക്കാണ് കോടതി ജാമ്യം അനുവദിച്ചത്.

Author : ന്യൂസ് ഡെസ്ക്

വനിത നിർമാതാവിനെതിരായ അതിക്രമ കേസിൽ ആരോപണ വിധേയരായ സിനിമ നിർമാതാക്കൾക്ക് ജാമ്യം. ആൻ്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ, ബാദുഷ, സിയാദ് കോക്കർ അടക്കം ഒൻപത് പേർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ആരോപണ വിധേയരായ സിനിമ നിർമാതാക്കൾ ഇന്ന് കോടതിയിൽ ഹാജരായിയിരുന്നു. മുൻപും ഇവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി അറസ്റ്റ് തടഞ്ഞിരുന്നു.

സിനിമാ മേഖലയില്‍ നിന്നുണ്ടായ തൊഴില്‍ ചൂഷണം, ദുരനുഭവങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് അസോസിയേഷന് നൽകിയ പരാതി പരിഹരിക്കാൻ വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. മോശം ഭാഷയിൽ സംസാരിച്ച് അപമാനിച്ചുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും വനിത നിർമാതാവ് പരാതിയില്‍ ആരോപിച്ചിരുന്നു. സിനിമ മേഖലയിലെ ദുഷ്പ്രവണതകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന് വനിതാ നിര്‍മാതാവിന് ഐക്യദാര്‍ഢ്യം അറിയിച്ച് ഡബ്ല്യുസിസിയും രംഗത്തെത്തിയിരുന്നു.

SCROLL FOR NEXT