NEWSROOM

പ്രിയങ്ക ഗാന്ധിക്കെതിരായ പ്രതിഷേധം രാഷ്ട്രീയപാപ്പരത്തം: വി.ഡി. സതീശൻ

"നെന്മാറ കേസിലെ പ്രതിയെ പൊലീസ് പട്ടിൽ പൊതിഞ്ഞ ശകാരം നടത്തി പറഞ്ഞയച്ചു. പൊലീസിന്റെ അനാസ്ഥയാണിതെന്നും വി.ഡി. സതീശൻ പറഞ്ഞു"

Author : ന്യൂസ് ഡെസ്ക്


പ്രിയങ്ക ഗാന്ധി എംപിക്കെതിരായ കരിങ്കൊടി പ്രതിഷേധം രാഷ്ട്രീയപാപ്പരത്തമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രിയങ്ക വയനാട്ടിൽ എത്തി. തിരുവനന്തപുരത്ത് നിന്ന് പിണറായി വയനാട്ടിൽ എത്താത്തത് എന്തുകൊണ്ടാണ്. പ്രിയങ്ക വന്നില്ലെന്ന് പറയാൻ സിപിഎമ്മുകാർക്ക് നാണമുണ്ടോയെന്നും വി.ഡി. സതീശൻ ചോദിച്ചു.

പാലക്കാട് എലപ്പുള്ളി മദ്യ നിർമാണ കമ്പനിയുമായി ബന്ധപ്പെട്ട സംഭവത്തിൽ മുന്നണിക്കകത്ത് വിഷയം ചർച്ച ചെയ്തിട്ടില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഒരു വകുപ്പുകളുമായും ചർച്ച ചെയ്തിട്ടില്ല. സുപ്രധാന വിവരങ്ങൾ നാളെ പുറത്ത് വിടും. തങ്ങൾ പറഞ്ഞതാണ് സിപിഐയും പറഞ്ഞതെന്നും വി.ഡി. സതീശൻ അറിയിച്ചു.



പാലക്കാട് നെന്മാറയിൽ ഇരട്ടക്കൊലപാതകത്തിൽ പ്രതിയെക്കുറിച്ച് നിരവധി പരാതികൾ ഉണ്ടായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. പൊലീസ് പ്രതിയെ പട്ടിൽ പൊതിഞ്ഞ ശകാരം നടത്തി പറഞ്ഞയച്ചു. പൊലീസിന്റെ അനാസ്ഥയാണിതെന്നും വി.ഡി. സതീശൻ പറഞ്ഞു. നെന്മാറ ഇരട്ടക്കൊലപാതകത്തിന് ഉത്തരവാദി പൊലീസാണ്. അനാഥരാക്കപ്പെട്ട പെണ്‍കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം.   കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും വി.ഡി. സതീശൻ പറഞ്ഞു.

SCROLL FOR NEXT