എം.വി. ഗോവിന്ദൻ 
NEWSROOM

പിഎസ്‌സി കോഴ ആരോപണം: ആരു പരാതി തന്നാലും പാര്‍ട്ടി അന്വേഷിക്കുമെന്ന് എം.വി. ഗോവിന്ദന്‍

പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ അതാത് കമ്മിറ്റികള്‍ പരിശോധിക്കും

Author : ന്യൂസ് ഡെസ്ക്

പിഎസ്‌സി കോഴ വിവാദത്തില്‍ സിപിഎം സംസ്ഥാന സമിതിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് എം.വി. ഗോവിന്ദന്‍. പേര് വയ്ക്കാതെ ഒരു കടലാസില്‍ ആരു പരാതി തന്നാലും പാര്‍ട്ടി അന്വേഷിക്കും. കോഴ വിവാദത്തെക്കുറിച്ച് മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കാനാകില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ അതാത് കമ്മിറ്റികള്‍ പരിശോധിക്കും. തെറ്റായ പ്രവണത കണ്ടാല്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ജില്ലാ കമ്മിറ്റിക്ക് പരാതി ലഭിച്ചു എന്ന കാര്യം ജില്ലാ സെക്രട്ടറിയോട് ചോദിക്കണമെന്നും ഗോവിന്ദന്‍ പ്രതികരിച്ചു.

എസ്എന്‍ഡിപി യോഗത്തിനെതിരെയും എം.വി. ഗോവിന്ദന്‍ വിമര്‍ശനം ഉന്നയിച്ചു. എസ്എന്‍ഡിപി ഹിന്ദു വര്‍ഗീയതയിലേക്ക് കൊഴിഞ്ഞുപോകുന്നുവെന്നും അദ്ദേഹം വിമർശിച്ചു. മുതലാളിത്ത സമൂഹത്തിന്റെ ജീര്‍ണ്ണത സിപിഎമ്മിലേക്ക് അരിച്ചിറങ്ങാന്‍ സാധ്യതയുണ്ട്. സന്ദര്‍ഭമനുസരിച്ച് ശുദ്ധികലശം നടത്തണമെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT