NEWSROOM

പൊന്നാനിയിൽ സ്ത്രീയെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചു; വീണ്ടും ആരോപണവുമായി പി.വി. അൻവർ

പരാതി ലഭിച്ച് മൂന്നു വർഷമായിട്ടും നടപടിയില്ല. എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാതിരുന്നതെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ ചോദിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

പൊന്നാനിയിലെ സ്ത്രീ മൂന്ന് പൊലീസുകാരിൽ നിന്ന് പീഡനം നേരിട്ടുവെന്ന് പി.വി.അൻവർ എംഎൽഎ.  പരാതിക്കാരിയുടെ വീട്ടിൽ രാത്രി പൊലീസെത്തി ഭീഷണിപ്പെടുത്തിയിരുന്നു. എന്നിട്ട് കേസ് ഇല്ലാതാക്കാൻ ശ്രമിച്ചു. സിഐ സ്ത്രീയെ പീഡിപ്പിച്ച ശേഷം തിരികെ പോകുമ്പോൾ അയൽക്കാരിയും സിഐയെ തടഞ്ഞിരുന്നു. സംഭവത്തിൽ പത്ത് ദിവസത്തിനകം എഫ്ഐആർ ഇടണമെന്നാണ് കോടതി പറഞ്ഞതെന്നും അൻവർ പറഞ്ഞു. ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരളയുടെ എറണാകുളം ജില്ലാ കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അൻവർ.

ഈ വിഷയത്തിൽ ഹൈക്കോടതി പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. പരാതി ലഭിച്ച് മൂന്നു വർഷമായിട്ടും നടപടിയില്ല. എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാതിരുന്നതെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ ചോദിച്ചിരുന്നു. സിഐ വിനോദ് 2022ല്‍ പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയിട്ടും പൊലീസ് നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. ഇതിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനമുന്നയിച്ചിരുന്നു.

ALSO READ: പരാതിക്കാരിയുടെ ഹര്‍ജി തള്ളണം; സുജിത് ദാസ് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ബലാത്സംഗ പരാതിക്ക് അടിസ്ഥാനമില്ലെന്ന് സര്‍ക്കാര്‍

മുഖ്യമന്ത്രി-ആർ.എസ്.എസ് ബന്ധത്തിൻ്റെ ദല്ലാളാണ് എഡിജിപി എം.ആർ. അജിത് കുമാർ. ആർഎസ്എസ്- ബിജെപി നേതൃത്വം നൽകുന്ന നിർദേശങ്ങൾ ഈ ഉദ്യോഗസ്ഥരിലൂടെ നടപ്പാക്കുന്നു. പൊലീസിലെ ആർഎസ്എസ് അവിശുദ്ധ കൂട്ട് കെട്ട് പുറത്ത് കൊണ്ടുവരാനാണ് തൻ്റെ ശ്രമമെന്നും അൻവർ പറഞ്ഞു. എറണാകുളത്തെ മന്ത്രിയുൾപ്പെടെയുള്ളവരുടെ അഴിമതി പുറത്തുവരാനിരിക്കുന്നതേയുള്ളൂ.എല്ലാ മേഖലകളിലും അഴിമതിയാണ്. ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് ഗവർണർ പരാതി നൽകിയെന്നു പറഞ്ഞും ,കേന്ദ്ര ഏജൻസി അന്വേഷിക്കുന്നുവെന്നു പറഞ്ഞും തന്നെ ഭീഷണിപ്പെടുത്തുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

SCROLL FOR NEXT