സിപിഎമ്മിനെതിരെയും എഡിജിപി അജിത് കുമാറിനെതിരെയും രൂക്ഷവിമർശനം നടത്തി പി.വി. അൻവർ എംഎൽഎ. അജിത് കുമാറിനെതിരെ പരാതി നൽകിയിട്ടും പാർട്ടി അത് അവഗണിച്ചു. അദ്ദേഹത്തെ വെച്ച് ആർഎസ്എസ് പല മോശം പ്രവൃത്തികളും ചെയ്തിട്ടുണ്ടെന്നും അൻവർ ആരോപിച്ചു.
ALSO READ: പുതിയ പാർട്ടി രൂപീകരിക്കുന്നില്ല, ജനങ്ങൾ പാർട്ടിയുണ്ടാക്കിയാൽ അതിലുണ്ടാകും: പി.വി. അന്‍വര്‍
"കാല് വെട്ടി നിങ്ങൾ കൊണ്ടുപോയാൽ വീൽ ചെയറിൽ ഞാൻ വരും. വെടിവെച്ച് കൊല്ലേണ്ടി വരും. പറ്റുമെങ്കിൽ ചെയ്യ്. ഞാൻ ഒതുങ്ങി നിൽക്കുകയാണ്. ഓരോ മണിക്കൂറും ഞാൻ തയാറെടുക്കുകയാണ്" അൻവർ പറഞ്ഞു.
സാധാരണക്കാർക്ക് വേണ്ടിയാണ് താൻ ഇടപെട്ടത്. സഖാക്കൾ എനിക്ക് മറുപടി നൽകണം. എംഎൽഎ വിളിച്ചാൽ പോലും ഫോൺ എടുക്കില്ലേ? ചോദ്യം ചെയ്യേണ്ട അവകാശം ജനങ്ങൾക്ക് ഉണ്ട്. പൊലീസിന് ശമ്പളം കൊടുക്കുന്നത് ആരാണ്. പാർട്ടിയിൽ താൻ കൊടുത്ത കത്തുകൾ ബൈൻഡ് ചെയ്ത് വച്ചാൽ എകെജി സെൻ്ററിൽ അടുത്ത തലമുറയ്ക്ക് പഠിക്കാനുണ്ടാകുമെന്നും അൻവർ പറഞ്ഞു.
ALSO READ: BIG IMPACT| എസ്എടി ആശുപത്രിയിൽ വൈദ്യുതിയില്ലാത്ത സംഭവം: ഉടന്‍ പരിഹാരം കാണുമെന്ന് വൈദ്യുതി മന്ത്രി
മാമി തിരോധാന കേസിൽ അജിത് കുമാർ നേരിട്ട് ഇടപെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചാൽ തെളിയും. മാമിയുമായി ഇടപാട് ഉള്ളവരെയെല്ലാം സ്വകാര്യമായി ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയാണ്. ഇതൊന്നും പൊലീസ് അറിയുന്നില്ല. വിളിച്ചുവരുത്തിയവരെ അന്വേഷണ ഉദ്യോഗസ്ഥൻ വിരട്ടും. മാനക്കേട് ഭയന്ന് ഒഴിവാക്കണമെന്ന് ഇവർ പറയും. അഞ്ചും പത്തും ലക്ഷം രൂപ വരെ കൊടുത്തവരുണ്ട്. വിഷയത്തിൽ തൻ്റെ ഇടപെടൽ ഉണ്ടായപ്പോഴാണ് അത് നിന്നതെന്നും അദ്ദേഹം പറഞ്ഞു. മാമി കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ നാളെ കോഴിക്കോട് വിശദീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.