NEWSROOM

'അൻവറിന്റെ വിശ്വാസം അൻവറിനെ രക്ഷിക്കട്ടെ'; വെള്ളാപ്പള്ളിയെ കാണാനെത്തി പി.വി അന്‍വര്‍

വെള്ളാപ്പള്ളിയുടെ വീട്ടിലിരുന്ന് രാഷ്ട്രീയം പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും സൗഹൃദ സന്ദർശനം എന്നതിന് അപ്പുറത്തേക്ക് കൂടിക്കാഴ്ചക്ക് പിന്നില്‍ വേറൊന്നുമില്ല എന്നായിരുന്നു അന്‍വറിന്‍റെ പ്രതികരണം

Author : ന്യൂസ് ഡെസ്ക്


എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി പി.വി അന്‍വര്‍ എംഎല്‍എ. ആലപ്പുഴ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് അന്‍വര്‍ വെള്ളാപ്പള്ളിയെ കണ്ടത്. തോട്ടപ്പള്ളി കരിമണല്‍ ഖനനത്തിനെതിരെ സമരപ്രഖ്യാപനം നടത്തിയതിന് പിന്നാലെയായിരുന്നു അന്‍വര്‍ വെള്ളാപ്പള്ളിയെ കാണാനെത്തിയത്.

എന്നാല്‍, വെള്ളാപ്പള്ളിയുടെ വീട്ടിലിരുന്ന് രാഷ്ട്രീയം പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും സൗഹൃദ സന്ദർശനം എന്നതിന് അപ്പുറത്തേക്ക് കൂടിക്കാഴ്ചക്ക് പിന്നില്‍ വേറൊന്നുമില്ല എന്നുമായിരുന്നു അന്‍വറിന്‍റെ പ്രതികരണം.

അന്‍വറിന്‍റെ രാഷ്ട്രീയം അദ്ദേഹത്തിന് പറയാം, താനിതില്‍ അഭിപ്രായം പറയാനില്ല. അൻവറിന്റെ വിശ്വാസം അൻവറിനെ രക്ഷിക്കട്ടെ. അദ്ദേഹത്തിന്റെ കാര്യത്തിൽ തനിക്ക് അഭിപ്രായങ്ങൾ ഒന്നും പറയാനില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

അന്‍വറിന്‍റെ പാര്‍ട്ടി രൂപീകരണത്തെ കുറിച്ചുള്ള ചോദ്യത്തോട് 'അനുഭവിച്ചറിട്ടെ' എന്നായിരുന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടെ മറുപടി. എഡിജിപിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാര്‍ അന്വേഷണം നടക്കട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

SCROLL FOR NEXT