NEWSROOM

'സംഭവിച്ചത് നാക്കുപിഴ, വാക്കുകൾ ആ അർഥത്തിൽ എടുക്കരുത്'; മുഖ്യമന്ത്രിയോട് ആത്മാർഥമായി ക്ഷമ ചോദിക്കുന്നു: പി.വി. അൻവർ

മുഖ്യമന്ത്രിയോടും കുടുംബത്തോടും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട എല്ലാ ആളുകളോടും മാപ്പ് പറയുന്നു എന്നും അൻവർ എംഎൽഎ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്



മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശത്തിൽ മാപ്പ് പറഞ്ഞ് പി.വി. അൻവർ എംഎൽഎ. 'സംഭവിച്ചത് നാക്കുപിഴയാണ്. ഉദ്ദേശിച്ചത് ആ അർഥത്തിൽ ആയിരുന്നില്ല. എന്നെ കള്ളനാക്കിക്കൊണ്ട് മുഖ്യമന്ത്രി നടത്തിയ പരാമർശം മുഖ്യമന്ത്രി എന്നല്ല എത്ര വലിയ ആളുകൾ നടത്തിയാൽ പോലും ഞാൻ പ്രതികരിക്കും എന്ന രീതിയിലാണ് പറഞ്ഞത്. വാക്കുകൾ അങ്ങനെയായതിൽ അങ്ങേയറ്റം ഖേദം പ്രകടിപ്പിക്കുന്നതായും മുഖ്യമന്ത്രിയോടും കുടുംബത്തോടും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട എല്ലാ ആളുകളോടും മാപ്പ് പറയുന്നു എന്നും അൻവർ എംഎൽഎ പറഞ്ഞു.

ഇന്ന് രാവിലെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ നടത്തിയ പത്രസമ്മേളനത്തിലാണ് പി.വി. അൻവർ എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മോശം പരാമർശം നടത്തിയത്. തുടർന്ന് ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോ വഴിയാണ് അൻവർ മുഖ്യമന്ത്രിയോട് മാപ്പ് ചോദിച്ചത്.

SCROLL FOR NEXT