NEWSROOM

'മലപ്പുറത്ത് ഡാൻസാഫ് കള്ളക്കളി നടത്തുന്നു, വിൽപന നടത്തുന്നവരും പിടിക്കുന്നവരും പൊലീസ്': പി.വി. അൻവർ

ഇതെല്ലാം കണ്ടിട്ടും കേൾക്കാത്ത പോലെ നടക്കുകയാണോ വേണ്ടതെന്നും അൻവർ എംഎൽഎ ചോദിച്ചു

Author : ന്യൂസ് ഡെസ്ക്

പൊലീസിനെതിരെ വിമർശനവുമായി പി.വി. അൻവർ എംഎൽഎ. മലപ്പുറത്ത് ഡാൻസാഫ് കള്ളക്കളി നടത്തുന്നു. മയക്കുമരുന്ന് സംഘത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് പൊലീസാണ്. വിൽപന നടത്തുന്നവരും പിടിക്കുന്നവരും പൊലീസ് ആണ്. ഇതെല്ലാം കണ്ടിട്ടും കേൾക്കാത്ത പോലെ നടക്കുകയാണോ വേണ്ടതെന്നും അൻവർ എംഎൽഎ ചോദിച്ചു. പാലക്കാട് ജില്ലയിലെ അലനെല്ലൂരിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: പി.വി. അൻവർ പങ്കെടുത്ത പരിപാടിക്കിടെ സംഘർഷം, മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തു; രണ്ടുപേർക്ക് പരുക്ക്

കാക്കിയുള്ളതു കൊണ്ടാണ് നമ്മൾ സുരക്ഷിതരായി ഇരിക്കുന്നത്. എന്നാൽ ചിലർ കള്ളത്തരങ്ങൾ കാണിക്കുന്നുണ്ട്. പൊലീസിൽ ക്രിമിനൽ സ്വഭാവമുള്ളവർ ഉണ്ടെന്നും എന്നാൽ അതില്ലാതാവണമെന്നും അൻവർ പറഞ്ഞു. ഈ നാട് കുട്ടിച്ചോറാകാൻ പോകുന്നു. ഈ ചിന്തയാണ് കാര്യങ്ങളെ ഇതുവരെ എത്തിച്ചത്. ആരും ആരുടെയും അടിമയാകാതിരിക്കാൻ ശ്രമിക്കുക. സ്വയം രക്ഷാബോധമുള്ളവരാവണമെന്നും എംഎൽഎ പറഞ്ഞു. എൻ്റെ കയ്യിലൊന്നുമില്ല.

കാര്യങ്ങൾ വളരെ മോശമാണ്. അതുകൊണ്ടാണ് ആഫ്രിക്കയിലും അൻ്റാർട്ടിക്കയിലും പോകേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. അൻവർ ചെയ്ത സഹായത്തെക്കുറിച്ച് ഭാരവാഹികൾ പ്രസംഗിച്ചപ്പോഴായിരുന്നു എംഎൽഎയുടെ മറുപടി. പരിപാടിയിൽ പന്തലിടാത്തതിനെതിരെയും അൻവർ വിമർശനമുന്നയിച്ചു. നേതാക്കൻമാർ തണലത്തും പ്രവർത്തകർ വെയിലത്തുമാണ് ഇരിക്കുന്നത്. രാഷ്ട്രീയക്കാരെ പോലെ ആകരുതെന്നും പ്രവർത്തകർക്ക് പി.വി. അൻവർ എംഎൽഎ ഉപദേശം നൽകി.


SCROLL FOR NEXT