NEWSROOM

തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനറായി അന്‍വറിന് നിയമനം; രാജ്യസഭാ സീറ്റും വാഗ്ദാനം

അന്‍വര്‍ നിലമ്പൂര്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് സംസ്ഥാന കണ്‍വീനര്‍ ആയി നിയമിച്ചുകൊണ്ടുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ പത്രക്കുറിപ്പ്.

Author : ന്യൂസ് ഡെസ്ക്


പി.വി. അന്‍വറിനെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കേരള കണ്‍വീനര്‍ ആയി നിയമിച്ചു. അന്‍വര്‍ നിലമ്പൂര്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് സംസ്ഥാന കണ്‍വീനര്‍ ആയി നിയമിച്ചുകൊണ്ടുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ പത്രക്കുറിപ്പ്.

പി.വി. അന്‍വറിനെ രാജ്യസഭയിലേക്ക് എത്തിക്കുമെന്നും വാഗ്ദാനമുണ്ട്. 2026 ഏപ്രിലില്‍ നാല് സിപിഎം എംപിമാരുടെ ഒഴിവ് വരുന്നതില്‍ അന്‍വറിനെ എംപിയാക്കാമെന്നാണ് വാഗ്ദാനം. മലയോര മേഖലയുമായി ബന്ധപ്പെട്ടും വയനാട് മണ്ഡലത്തിലും തനിക്ക് വലിയ സ്വാധീനമുണ്ടെന്നാണ് അൻവർ പറയുന്നത്. 

സ്പീക്കറുടെ അടുത്ത് നേരിട്ടെത്തിയാണ് അന്‍വര്‍ രാജി കത്ത് നല്‍കിയത്. അതേസമയം ഇനി നിലമ്പൂരില്‍ മത്സരിക്കില്ലെന്നും യുഡിഎഫ് നിലമ്പൂരില്‍ നിര്‍ത്തുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നിരുപാധികം പിന്തുണ നല്‍കുമെന്നും അന്‍വര്‍ പറഞ്ഞു.

ആര്യാടന്‍ ഷൗക്കത്തിനെ നിര്‍ത്തിയാല്‍ പിന്തുണക്കില്ല. ഷൗക്കത്ത് സിനിമ എടുത്ത് നടക്കുന്നയാളല്ലേ എന്നും അന്‍വര്‍ പരിഹാസിച്ചു. നിലമ്പൂരില്‍ ജോയ് മത്സരിച്ചാല്‍ വിജയിച്ചു കയറുമെന്നും അന്‍വര്‍ പറഞ്ഞു.തൃണമൂലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മമത പറയും. മലയോര വിഷയത്തില്‍ ആര് യാത്ര നടത്തിയാലും ആര് സമരം നടത്തിയാലും പിന്തുണയ്ക്കുമെന്നും പി.വി. അന്‍വര്‍ കൂട്ടിചേര്‍ത്തു.


SCROLL FOR NEXT