എസ്‌പിയുടെ നേതൃത്വത്തിൽ അനധികൃത കെട്ടിട നിർമാണം നടക്കുന്നതായും കോട്ടക്കൽ സ്റ്റേഷനിലെ കെട്ടിട നിർമാണം അതിന് ഉദാഹരണമെന്നും പി.വി. അൻവർ പറഞ്ഞു. കോട്ടക്കൽ പൊലീസ് സ്റ്റേഷനിൽ സന്ദർശനം നടത്തിയതിന് പിന്നാലെയായിരുന്നു പി.വി. അൻവറിൻ്റെ പ്രതികരണം.
കെട്ടിട നിർമാണത്തിനായി എസ്‌പി പണപിരിവ് നടത്തിയെന്നും പി.വി. അൻവർ ആരോപിച്ചു. മറ്റെന്തെങ്കിലും സ്ഥാപനമാണെങ്കിൽ പണപിരിവിൻ്റെ കണക്ക് പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കപ്പെടും. അല്ലാത്ത പക്ഷം അത് ചോദ്യം ചെയ്യാൻ ആ നാട്ടിലെ പൊതുപ്രവർത്തകർ രംഗത്തിറങ്ങുമെന്നും പി.വി. അൻവർ പറഞ്ഞു. ഇവിടുത്തെ സ്ഥിതി തികച്ചും വിപരീതമാണ്. ഇതിനെയാണ് വെള്ളരിക്കാ പട്ടണമെന്ന് പറയുന്നതെന്നും പി.വി. അൻവർ വിമർശിച്ചു.
മാന്യന്മാർക്ക് തിരുഞ്ഞു നോക്കാൻ പാറ്റാത്ത സ്ഥിതിയാണ് മലപ്പുറത്ത് ളള്ളതെന്നും സുജിത് ദാസ് മലപ്പുറം എസ്‍പി ആയിരിക്കെ കോട്ടക്കൽ പൊലീസ് സ്റ്റേഷനിൽ നിർമിച്ച കെട്ടിടം അനധികൃതമാണെന്ന് കഴിഞ്ഞ ദിവസം അന്‍വര്‍ ആരോപണം ഉന്നയിച്ചിരുന്നു. സുജിത് ദാസ് കെട്ടിടത്തിൻ്റെ പേരിൽ വൻ പണപ്പിരിവു നടത്തിയിട്ടുണ്ട് എന്നായിരുന്നു അൻവറിൻ്റെ പ്രധാന ആരോപണം.
ALSO READ: ഇന്ത്യയിലും 'എംപോക്സ്'? വിദേശത്ത് നിന്നെത്തിയ ആൾക്ക് ലക്ഷണങ്ങൾ കണ്ടെത്തി
ഇക്കാര്യം മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും കഴിഞ്ഞ ദിവസം മൊഴിയെടുക്കലിനിടെ ഡിഐജിയോടും പി.വി. അൻവർ സൂചിപ്പിച്ചതാണ്. കെട്ടിടത്തിന് കോട്ടക്കൽ നഗരസഭ ഇതുവരെ നിർമാണ അനുമതിയോ, നഗരസഭാ കെട്ടിടത്തിന് നമ്പറോ അനുവദിച്ചിട്ടില്ല. എഡിജിപിയുടെയും എസ്‌പിയുടെയും ധാർഷ്ട്യത്തിൻ്റെ നേർക്കാഴ്ചയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും പി.വി. അൻവർ കുറ്റപ്പെടുത്തി.