NEWSROOM

"ഞാൻ കോൺഗ്രസ് അല്ല, തൃൺമൂൽ കോൺഗ്രസ്"; യുഡിഎഫ് പ്രവേശനത്തെ സംബന്ധിച്ച തീരുമാനം ഉചിതമായ സമയത്തുണ്ടാകുമെന്ന് പി.വി. അൻവർ

തെരഞ്ഞെടുപ്പിന് വേണ്ട പ്രവർത്തനങ്ങൾ നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ടെന്നും അൻവർ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

യുഡിഎഫ് പ്രവേശനത്തെ സംബന്ധിച്ച് ഉചിതമായ സമയത്ത് തീരുമാനം ഉണ്ടാകുമെന്ന് പി. വി. അൻവർ. അതിനാവശ്യമായ ചർച്ചകൾ തുടരുകയാണെന്നും തെരഞ്ഞെടുപ്പിന് വേണ്ട പ്രവർത്തനങ്ങൾ നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ടെന്നും അൻവർ അറിയിച്ചു. കോൺഗ്രസിലെ പ്രശ്നങ്ങൾ സംബന്ധിച്ച ചോദ്യത്തിന് താൻ കോൺഗ്രസ് അല്ല, തൃണമൂൽ കോൺഗ്രസ് ആണെന്നായിരുന്നു അൻവറിൻ്റെ മറുപടി.

കഴിഞ്ഞ ദിവസമായിരുന്നു തൃണമൂൽ കോൺഗ്രസിനെ ഘടകകക്ഷിയാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് അന്‍വർ യുഡിഎഫിന് കത്തയച്ചിരുന്നു. 10 പേജുകളങ്ങിയ കത്ത് യുഡിഎഫിനും ഘടകകക്ഷി നേതാക്കൾക്കും നൽകിയിയിരുന്നു. രാഷ്ട്രീയ രംഗത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ച സംഭവമായിരുന്നു അൻവറിൻ്റെ രാഷ്ട്രീയ പ്രവേശനം. ഒടുവിൽ അൻവർ തൃണമൂൽ കോൺഗ്രസിൽ ചേരുകയായിരുന്നു.

അംഗത്വം നേടിയതിന് പിന്നാലെ എംഎൽഎ സ്ഥാനം രാജിവയ്ക്കുകയും യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. മമതാ ബാനർജിയുടെ നിർദേശപ്രകാരമാണ് രാജി വയ്ക്കുന്നതെന്ന് അൻവർ വ്യക്തമാക്കിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ സംസ്ഥാന കോര്‍ഡിനേറ്റർ സ്ഥാനം കൂടി വഹിക്കുന്ന അൻവറിൻ്റെ പ്രവർത്തനം പാർട്ടിക്ക് മുതൽക്കൂട്ടാകുമെന്നായിരുന്നു ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പറഞ്ഞത്.


SCROLL FOR NEXT