പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ച പി. സരിനുമായി കൂടിക്കാഴ്ച നടത്തി പി.വി. അൻവർ എംഎൽഎ. ഉപതെരഞ്ഞെടുപ്പിൽ ഡിഎംകെയുടെ പാലക്കാട് സ്ഥാനാർഥിയാകണമെന്നാണ് സരിനോട് അൻവർ ആവശ്യപ്പെട്ടത്. എന്നാൽ ആവശ്യത്തോട് സരിൻ താല്‌പര്യം പ്രകടിപ്പിച്ചില്ല.
അതേസമയം ചേലക്കരയിൽ ഡിഎംകെയുടെ സ്ഥാനാർഥിയായി കെപിസിസി ജനറൽ സെക്രട്ടറി എൻ. കെ. സുധീർ മത്സരിക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് പി.വി. അൻവർ എംഎൽഎയുമായി എൻ.കെ. സുധീർ കൂടിക്കാഴ്ച നടത്തിയിരുന്നു. സ്ഥാനാർഥി നിർണയത്തിൽ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് തീരുമാനം. 40 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിക്കുന്നതായും എൻ.കെ. സുധീർ ന്യൂസ് മലയാളത്തോട് പറഞ്ഞു.