NEWSROOM

പി.വി. അൻവറിന്‍റെ ആരോപണം; പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹർജി തള്ളി ഹൈക്കോടതി

പൊതുപ്രവർത്തകനായ ജോർജ് വട്ടക്കുളമാണ് ഹർജി നൽകിയത്

Author : ന്യൂസ് ഡെസ്ക്

പി.വി. അൻവർ എംഎൽഎ യുടെ വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. പൊതുപ്രവർത്തകനായ ജോർജ് വട്ടക്കുളമാണ് ഹർജി നൽകിയത്.

എഡിജിപിക്കെതിരെ ഭരണകക്ഷി എംഎൽഎ നടത്തിയ വെളിപ്പെടുത്തലുകൾ ഗൗരവമുള്ളതാണ്. ദേശീയ സുരക്ഷയെ പോലും ബാധിക്കുന്ന വിഷയമാണിത്. അതിനാൽ പര്യാപ്തമായ ദേശീയ സംസ്ഥാന അന്വേഷണ എജൻസികൾ ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ആരോപണങ്ങളെക്കുറിച്ചുള്ള സത്യങ്ങൾ പുറത്ത് കൊണ്ട് വരണെമെന്ന് ഹർജിക്കാരന്‍ കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ സർക്കാർ അന്വഷണം നടത്തുന്നുണ്ടെന്ന് പറഞ്ഞ് കോടതി ഹർജി തള്ളുകയായിരുന്നു.


അതേസമയം, പി.വി. അൻവറിനെതിരെ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോണ്‍ ജോർജ് ഡിജിപിക്ക് പരാതി നല്‍കി. ഗുരുതര കുറ്റകൃത്യങ്ങളെപ്പറ്റി അറിഞ്ഞിട്ടും അന്‍വർ മറച്ചുവെച്ചെന്നാണ് പരാതി. അന്‍വറിന്‍റെ ടിവി ചാനല്‍ അഭിമുഖങ്ങളിലും പ്രസ്താവനകളിലും നിന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ക്രിമിനല്‍ പ്രവർത്തനങ്ങള്‍ എംഎല്‍എക്ക് മുന്‍പ് തന്നെ അറിയാമെന്ന് വ്യക്തമാണെന്നാണ് പരാതിയില്‍ ഷോണ്‍ ചൂണ്ടിക്കാട്ടിയത്.

SCROLL FOR NEXT