പാർട്ടി വിലക്ക് ലംഘിച്ച് മാധ്യമങ്ങളെ കാണാൻ പി.വി. അൻവർ എംഎൽഎ. വിധേയത്വത്തിനപ്പുറം ആത്മാഭിമാനം വലുതെന്ന് പറഞ്ഞാണ് ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കാണുന്ന കാര്യം അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
READ MORE: "സർക്കാരിന് സുതാര്യമായ നിലപാട്"; ദേശീയ വനിതാ കമ്മീഷൻ സിറ്റിങ്ങില്‍ പ്രതികരണവുമായി സജി ചെറിയാന്‍
എഡിജിപി അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരെ ആരോപണം ഉന്നയിച്ചതിനു പിന്നാലെ പൊതു പ്രതികരണങ്ങളിൽ നിന്ന് അൻവർ പിന്മാറണമെന്ന് പാർട്ടി നിർദേശിച്ചിരുന്നു. പാർട്ടി നിർദേശത്തെ അനുസരിക്കുന്നെന്ന് ചൂണ്ടിക്കാട്ടി അൻവർ കുറിപ്പ് പങ്കുവെക്കുകയും ചെയ്തിരുന്നു. താൻ ഉന്നയിച്ച കാര്യങ്ങളിൽ നീതി ലഭിക്കുന്നില്ലെന്ന് ബോധ്യമായതോടെയാണ് പി.വി. അൻവർ വീണ്ടും മാധ്യമങ്ങളെ കാണാനൊരുങ്ങുന്നത്.
വിശ്വാസങ്ങൾക്കും, വിധേയത്വത്തിനും, താൽക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണ് ആത്മാഭിമാനം. അതിത്തിരി കൂടുതലാണ്. "നീതിയില്ലെങ്കിൽ നീ തീയാവുക"എന്നാണല്ലോ. എന്നാണ് പി.വി. അൻവർ ഫെയ്സ്ബുക്കിൽ കുറിച്ചത്.
സിപിഎം പാർലമെൻ്ററി പാർട്ടി യോഗത്തിലും പി.വി. അൻവർ പങ്കെടുക്കില്ല. അടുത്ത മാസം അഞ്ചിന് അൻവർ നിലമ്പൂരിൽ നയവിശദീകരണ യോഗം വിളിച്ചു ചേർക്കും.
എടവണ്ണ റിദാന്‍ ബാസില്‍ കൊലക്കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങള്‍ വീണ്ടും ആവര്‍ത്തിച്ച് അന്‍വര്‍ കഴിഞ്ഞ ദിവസവും ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. പൊലീസിന്റെ തലപ്പത്തുള്ള ചില ആരോപണവിധേയര്‍ക്ക് കരിപ്പൂരിലെ സ്വര്‍ണ്ണക്കടത്ത് ഇടപാടുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ റിദാന്റെ ഐഫോണില്‍ ഉണ്ടായിരുന്നെന്നും ആ തെളിവ് നശിപ്പിക്കാന്‍ വേണ്ടിയാണ് റിദാനെ കൊലപ്പെടുത്തിയത് എന്നുമാണ് അന്‍വറിന്റെ ആരോപണം. കേസില്‍ വിചാരണ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയതായും അന്‍വര്‍ അറിയിച്ചു. താന്‍ ഇടപെട്ടതുകൊണ്ട് റിദാന്റെ കുടുംബത്തിനു നീതി നിഷേധിക്കപ്പെടരുതെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.