NEWSROOM

തിരുവനന്തപുരത്ത് 38 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

നായയുടെ പോസ്റ്റുമാർട്ടം നടത്തിയതിന് പിന്നാലെയാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരത്ത് നിരവധി ആളുകളെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പേട്ട വെറ്റിനറി സെൻ്ററിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന നായക്കാണ് പേവിഷ സ്ഥിരീകരിച്ചത്.

തെരുവുനായയുടെ ആക്രമണത്തിൽ 38 പേർക്കാണ് പരുക്കേറ്റിരുന്നത്. തുടർന്ന് പിടികൂടിയ നായ പേട്ട വെറ്റിനറി സെൻ്ററിൽ നിരീക്ഷണത്തിൽ കഴിയവേ ബുധനാഴ്ച ചത്തിരുന്നു. ഇന്നലെ നായയുടെ പോസ്റ്റുമാർട്ടം നടത്തിയതിന് പിന്നാലെയാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. ഇതോടെ തെരുവു നായയുടെ ആക്രമണത്തിൽ പരുക്കേറ്റവരെ പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റിയേക്കും.

SCROLL FOR NEXT