സൈബർ അക്രമണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം പരാതി നൽകി. കോഴിക്കോട് കമ്മീഷണർക്കാണ് പരാതി നൽകിയത്. അർജുന്റെ സഹോദരി അഞ്ജുവാണ് പരാതി നൽകിയത്.
വൈകാരികതയെ ചിലർ ചൂഷണം ചെയ്യുന്നുവെന്നും, സമൂഹ മാധ്യമങ്ങളിൽ സൈബർ അറ്റാക്ക് നേരിടുന്നുവെന്നും ഉൾപ്പെടെയുള്ള വിമർശനങ്ങൾ കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ അർജുൻ്റെ കുടുംബം ഉന്നയിച്ചിരുന്നു. ലോറി ഉടമ മനാഫിനെതിരെയും കുടുംബം രംഗത്തെത്തി. അയാൾ അർജുന്റെ പേരിൽ പണം പിരിക്കുന്നു, മീഡിയ പബ്ലിസിറ്റിക്ക് വേണ്ടി പണം നൽകാൻ വന്നവർ ഉണ്ട്, തങ്ങൾക്ക് ആ പണം ആവശ്യമില്ലെന്നും അർജുൻ്റെ കുടുംബം പറഞ്ഞു. ഡ്രെഡ്ജർ എത്തിച്ചപ്പോൾ മാൽപ്പെയെ ഉപയോഗിച്ച് നാടക പരമ്പരയാണ് മനാഫ് നടത്തിയത്. മനാഫ് അവിടെ നടന്ന കാര്യങ്ങൾ യൂട്യൂബിലൂടെ പ്രചരിപ്പിച്ചുവെന്നും അർജുൻ്റെ കുടുംബം പറഞ്ഞു.
ALSO READ: മനാഫിനെതിരെ അർജുൻ്റെ കുടുംബം; 'അർജുൻ്റെ പേരിൽ പണം പിരിക്കുന്നു, വൈകാരികതയെ ചൂഷണം ചെയ്യുന്നു'
അതേസമയം, അർജുൻ്റെ കുടുംബത്തെ വെച്ച് താൻ മുതലെടുപ്പിന് ശ്രമിച്ചിട്ടില്ലെന്നും ഒരിക്കലും പണപ്പിരിവ് നടത്തിയിട്ടില്ലെന്നും ലോറി ഉടമ മനാഫ്. വൈകാരികമായി പ്രതികരിച്ചതിൽ അർജുൻ്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്നും മനാഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.