NEWSROOM

ഡല്‍ഹിയിലെ ജനവിധി സവിനയം അംഗീകരിക്കുന്നു; ജനങ്ങള്‍ക്കായി ഇനിയും പോരാട്ടം തുടരും: രാഹുല്‍ ഗാന്ധി

ഡല്‍ഹിയുടെ ഉന്നതിക്കും ജനങ്ങളുടെ അവകാശങ്ങള്‍ക്കുമായി മലിനീകരണം, വിലക്കയറ്റം, അഴിമതി എന്നിവയ്‌ക്കെതിരായ പോരാട്ടം തുടരുമെന്നും രാഹുല്‍ ഗാന്ധി കുറിച്ചു

Author : ന്യൂസ് ഡെസ്ക്


ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സവിനയം ജനവധി അംഗീകരിക്കുന്നു എന്ന്് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

'ഡല്‍ഹിയിലെ ജനവിധി സവിനയം അംഗീകരിക്കുന്നു. ഡല്‍ഹിയിലെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഹൃദയംഗമമായ നന്ദി. എല്ലാ വോട്ടര്‍മാര്‍ക്കും അവരുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചു കൊള്ളുന്നു. ഡല്‍ഹിയുടെ ഉന്നതിക്കും ജനങ്ങളുടെ അവകാശങ്ങള്‍ക്കുമായി മലിനീകരണം, വിലക്കയറ്റം, അഴിമതി എന്നിവയ്‌ക്കെതിരായ പോരാട്ടം തുടരും,' രാഹുല്‍ ഗാന്ധി കുറിച്ചു.

27 വര്‍ഷത്തിന് ശേഷമാണ് ഡല്‍ഹിയില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തിയിരിക്കുന്നത്. മൂന്ന് ടേം കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിതും രണ്ട് ടേം ആംആദ്മിയും ഭരിച്ച ഡല്‍ഹിയില്‍ 48 സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് എന്‍ഡിഎ അധികാരം പിടിച്ചെടുത്തത്. ആം ആദ്മി പാര്‍ട്ടി 22 സീറ്റുകളില്‍ ഒതുങ്ങിയപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സീറ്റുകളൊന്നും നേടാനായില്ല.

മദ്യനയക്കേസില്‍ ആരോപണവിധേയരായ അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയുമടക്കം തെരഞ്ഞെടുപ്പില്‍ ഞെട്ടിക്കുന്ന തോല്‍വിയേറ്റു വാങ്ങിയത് ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ ഭാവിക്ക് മേല്‍ ചോദ്യ ചിഹ്നമുയര്‍ത്തുന്നുണ്ട്. ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ബിജെപി സ്ഥാനാര്‍ഥി പര്‍വേഷ് വര്‍മ്മയോട് പരാജയപ്പെട്ടു. ജംങ്പുരയില്‍ മനീഷ് സിസോദിയയും തോറ്റു. കല്‍ക്കാജി മണ്ഡലത്തില്‍ നിലവിലെ ഡല്‍ഹി മുഖ്യമന്ത്രിയായ അതിഷി മര്‍ലേന വിജയിച്ചതാണ് ആം ആദ്മിക്ക് ഏക ആശ്വാസം. ബിജെപിയുടെ രമേഷ് ബിധുരിയായിരുന്നു അതിഷിയുടെ എതിരാളി.

SCROLL FOR NEXT