രാഹുൽ ഗാന്ധി 
NEWSROOM

അഗ്നിവീർ അജയ കുമാറിൻെറ കുടുംബത്തിന് ലഭിച്ചത് ഇൻഷുറൻസ് തുക, നഷ്ടപരിഹാരം കൈമാറിയിട്ടില്ലെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി

നഷ്ടപരിഹാരത്തുകയും ഇൻഷുറൻസ് കമ്പനി നൽകുന്ന തുകയും രണ്ടാണെന്നും രാഹുൽ

Author : ന്യൂസ് ഡെസ്ക്

കൊല്ലപ്പെട്ട അഗ്നിവീർ അജയകുമാറിൻെറ കുടുംബത്തിന് കേന്ദ്ര സർക്കാർ നഷ്ടപരിഹാരത്തുക നൽകിയിട്ടില്ലെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അഗ്നിവീർ അജയ കുമാറിന്റെ കുടുംബത്തിന് ഇൻഷുറൻസ് തുക മാത്രമാണ് ലഭിച്ചതെന്നും നഷ്ടപരിഹാരത്തുക നൽകിയിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹം നിലപാട് ആവർത്തിച്ചത്.

നഷ്ടപരിഹാരത്തുകയും ഇൻഷുറൻസ് കമ്പനി നൽകുന്ന തുകയും രണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഗ്നിവീർ അജയ കുമാറിന്റെ കുടുംബത്തിന് സൈന്യമോ കേന്ദ്ര സർക്കാരോ നഷ്ടപരിഹാരത്തുക നൽകിയിട്ടില്ല. തുക ലഭിച്ചിട്ടില്ലെന്ന് അഗ്നിവീറുകളുടെ കുടുംബം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ഓരോ അഗ്നിവീറുകളുടെ കുടുംബത്തിനും ബഹുമാനം ലഭിക്കണമെന്നും രാഹുൽ വ്യക്തമാക്കി.

അഗ്നിവീർ അജയ കുമാറിന്റെ അച്ഛന്റെ വാക്കുകൾ പങ്കുവെച്ചായിരുന്നു രാഹുലിന്റെ പ്രതികരണം. മകന് ഇതുവരെ രക്തസാക്ഷിത്വ പദവി നൽകിയിട്ടില്ല. ഒരു രക്തസാക്ഷിയുടെ കുടുംബത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങളും കുടുംബത്തിന് ലഭിച്ചിട്ടില്ലെന്നുമാണ് അജയ കുമാറിന്റെ അച്ഛൻ കഴിഞ്ഞ ദിവസം പറഞ്ഞത്.

SCROLL FOR NEXT