NEWSROOM

താടിയും മുടിയും വെട്ടിയതിന് സമ്മാനവുമായി രാഹുൽ ഗാന്ധി; സന്തോഷം പങ്കുവെച്ച് ബാർബർ മിഥുൻ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മെയ് 13 ന് ലാൽഗഞ്ചിൽ ഒരു പൊതുയോഗത്തിൽ പങ്കെടുത്തിരുന്നു. അതിനിടെയാണ് രാഹുൽ ഗാന്ധി ബ്രിജേന്ദ്ര നഗറിലെ മിഥുൻ്റെ ബാർബർ ഷോപ്പിലെത്തിയത്

Author : ന്യൂസ് ഡെസ്ക്

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ താടിയും മുടിയും വെട്ടിയ ബാർബർക്ക്  സമ്മാനങ്ങളയച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നു മാസത്തിന് ശേഷമാണ് ബാർബർ മിഥുനെ തേടി രാഹുൽ ഗാന്ധിയുടെ സമ്മാനങ്ങളെത്തിയത്. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധി ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മെയ് 13 ന് ലാൽഗഞ്ചിൽ ഒരു പൊതുയോഗത്തിൽ പങ്കെടുത്തിരുന്നു. അതിനിടെയാണ് ബ്രിജേന്ദ്ര നഗറിലെ മിഥുൻ്റെ ബാർബർ ഷോപ്പിലെത്തിയത്.


കഴിഞ്ഞ ദിവസം കടയുടെ മുന്നിൽ ഒരു വാഹനം നിർത്തിയിടുകയും രണ്ട് പേർ ആ വാഹനത്തിൽ നിന്ന് രണ്ട് കസേരകളും ഒരു ഷാംപൂ ചെയറും ഇൻവെർട്ടർ സെറ്റും മറ്റും തനിക്ക് കൈമാറിയതായും മിഥുൻ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഈ സാധനങ്ങൾ അയച്ചത് രാഹുൽ ഗാന്ധിയാണെന്ന് മിഥുനോട് പറയുകയും ഇതിൽ താൻ സന്തുഷ്ടനാണെന്നും രാഹുൽ ഗാന്ധിയോട് നന്ദിയുണ്ടെന്നും മിഥുൻ കൂട്ടിച്ചേർത്തു.

ALSO READ: പ്രിയ സഖാവിന് അന്ത്യാഞ്ജലി... സീതാറാം യെച്ചൂരിക്ക് ഇന്ന് അവസാന യാത്രയയപ്പ്, എകെജി ഭവനിൽ പൊതുദർശനം


എംപി അയച്ച സാധനങ്ങളുടെ വിവരം സോഷ്യൽ മീഡിയ വഴിയാണ് അറിഞ്ഞതെന്നും സാധനങ്ങൾ എത്തിയിട്ടുണ്ടെങ്കിൽ അത് വളരെ നല്ല കാര്യമാണെന്നും റായ്ബറേലി ജില്ലാ കോൺഗ്രസ് യൂണിറ്റ് പ്രസിഡൻ്റ് പങ്കജ് തിവാരി പറഞ്ഞു.

SCROLL FOR NEXT