ചെക്ക് പോസ്റ്റുകളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത ഒരു ലക്ഷത്തിഅറുപതിനായിരം രൂപ പിടികൂടി. വാളയാർ ഇൻ ചെക്ക് പോസ്റ്റിൽ നിന്നും 71560 രൂപയും ഔട്ട് ചെക്ക് പോസ്റ്റിൽ നിന്നും 41000 രൂപയുമാണ് പിടികൂടിയത്. വേലന്താവളം ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 88,000 രൂപയും കണ്ടെത്തി. മൂന്ന് ചെക്ക് പോസ്റ്റുകളിൽ നിന്നായി ഒൻപത് ഉദ്യോഗസ്ഥർക്കെതിരെ നടപടിയ്ക്ക് ശുപാർശ ചെയ്തു.
ALSO READ: ബാലരാമപുരത്തെ രണ്ടര വയസുകാരിയുടെ കൊലപാതകം; കുടുംബവുമായി ബന്ധമുള്ള ജോത്സ്യനെ ചോദ്യം ചെയ്യുന്നു
മുൻപും RTO ചെക്ക് പോസ്റ്റുകളിൽ നിന്ന് വിജിലൻസ് പണം പിടികൂടിയിരുന്നു . എന്നാൽ RTO ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെയും നടപടികൾ ഉണ്ടായിട്ടില്ല.