NEWSROOM

രാഷ്ട്രീയ സ്വപ്നങ്ങൾക്ക് തിരിച്ചടി; വിനേഷ് ഫോഗട്ടിൻ്റെ രാജി അംഗീകരിച്ചിട്ടില്ലെന്ന് റെയിൽവെ

സർവീസിൽ നിന്ന് രാജി വയക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെ മിസ് ഫോഗട്ടിനും പുനിയയ്ക്കും ഒരു പാർട്ടിയിൽ ചേരാനോ തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ കഴിയില്ലെന്നും റെയിൽവെ അധികൃതർ വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്




കോൺഗ്രസിൽ ചേർന്ന ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടിൻ്റേയും ബജ്‌രംഗ് പുനിയയയുടേയും രാജി അംഗീകരിച്ചിട്ടില്ലെന്ന് റെയിൽവെ വൃത്തങ്ങൾ. ഇരുവരും നോർത്തേൺ റെയിൽവെയിലെ ഉദ്യോഗസ്ഥരായിരുന്നു. കഴിഞ്ഞ ദിവസം കോൺഗ്രസിൽ ചേരുന്നതിനു മുൻപ് തന്നെ ഇരുവരും ജോലിയിൽ നിന്ന് രാജി വച്ചിരുന്നു. എന്നാൽ ഇവരുടെ രാജിക്കത്ത് റെയിൽവെ അംഗീരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

സർവീസിൽ നിന്ന് രാജി വയക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെ മിസ് ഫോഗട്ടിനും പുനിയയ്ക്കും ഒരു പാർട്ടിയിൽ ചേരാനോ തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ കഴിയില്ലെന്നും റെയിൽവെ അധികൃതർ വ്യക്തമാക്കി. ഔദ്യോഗികമായി കോൺഗ്രസിൽ ചേരുന്നതിന് മുന്നോടിയായി, വ്യക്തിപരമായ കാരണങ്ങളാൽ നോർത്ത് റെയിൽവെയിലെ സ്‌പെഷ്യൽ ഡ്യൂട്ടി (OSD) സ്‌പോർട്‌സ് ഓഫീസർ സ്ഥാനം രാജിവയ്ക്കുന്നതായി ഫോഗട്ട് കത്ത് നൽകിയിരുന്നു.


"ഇന്ത്യൻ റെയിൽവെയെ സേവിക്കുന്നത് എൻ്റെ ജീവിതത്തിലെ അവിസ്മരണീയവും അഭിമാനകരവുമായ സമയമാണ്. എൻ്റെ ജീവിതത്തിലെ ഈ ഘട്ടത്തിൽ, റെയിൽവെയിലെ എൻ്റെ സേവനത്തിൽ നിന്ന് എന്നെത്തന്നെ വേർപെടുത്താൻ ഞാൻ തീരുമാനിച്ചു. ഇന്ത്യൻ റെയിൽവേയുടെ യോഗ്യതയുള്ള അധികാരികൾക്ക് എൻ്റെ രാജിക്കത്ത് സമർപ്പിച്ചു, രാജ്യത്തിൻ്റെ സേവനത്തിൽ റെയിൽവെ എനിക്ക് നൽകിയ ഈ അവസരത്തിന് ഇന്ത്യൻ റെയിൽവെ കുടുംബത്തോട് ഞാൻ എപ്പോഴും നന്ദിയുള്ളവളായിരിക്കും." രാജിക്കത്ത് എക്സിൽ പങ്കുവച്ച് വിനേഷ് കുറിച്ചിട്ട വാക്കുകളാണിത്. പുനിയയും ഇതേ സ്ഥാനത്ത് നിന്ന് രാജിവെച്ചതായാണ് വിവരം.

എന്നാൽ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും റെയിൽവെ അവരുടെ രാജി അംഗീകരിക്കാതെയാണ് കോൺഗ്രസ് പാർട്ടി അംഗത്വം എടുത്തത്. സർവീസ് റൂൾ പ്രകാരം, രാജിക്കത്ത് റെയിൽവെ അംഗീകരിക്കുന്നത് വരെ, അവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്നും, ഒരു പാർട്ടിയിലും ചേരാനാകില്ലെന്നും റെയിൽവെ അറിയിച്ചു.


രാജിക്കത്ത് സമർപ്പിച്ചതിന് ശേഷം ഫോഗട്ടിന് റെയിൽവെയിൽ നിന്ന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചതായി കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇ പ്രസ്താവനയിലും റെയിൽവെ എതിർപ്പ് അറയിച്ചിരുന്നു. വെള്ളിയാഴ്ചയല്ല ബുധനാഴ്ചയാണ് നോട്ടീസ് നൽകിയതെന്നും. ഗുസ്തി താരങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടുന്നതും, സർവീസ് ചട്ടങ്ങളുമാണ് നോട്ടീസിൽ പറഞ്ഞതെന്നും അധികൃതർ അറിയിച്ചു.

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ജുലാന മണ്ഡലത്തിൽ നിന്നും വിനേഷ് ഫോഗട്ട് മത്സരിക്കുമെന്ന് കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ബജ്‌രംഗ് പുനിയയെ അഖിലേന്ത്യ കിസാൻ കോൺഗ്രസിന്റെ വർ‌ക്കിങ് ചെയർമാനായും നിയമിച്ചു. കോൺഗ്രസിൽ ചേരുന്നതിനു മുന്നോടിയായി കഴിഞ്ഞ ദിവസം  പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഇരുവരും എത്തിയിരുന്നു.

SCROLL FOR NEXT