NEWSROOM

മുൻകൂട്ടിയുള്ള ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിൽ മാറ്റം വരുത്തി റെയിൽവേ; സമയ പരിധി 60 ദിവസമാക്കി

നിലവിൽ 120 ദിവസം മുൻകൂട്ടി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരമുണ്ടായിരുന്നു

Author : ന്യൂസ് ഡെസ്ക്



മുൻകൂട്ടിയുള്ള ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിനുള്ള നിലവിലെ സമയ പരിധിയിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. നിലവിൽ 120 ദിവസം മുൻകൂട്ടി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരമുണ്ടായിരുന്നു. എന്നാൽ പുതിയ തീരുമാനപ്രകാരം യാത്രക്കാർക്ക് 60 ദിവസം മുമ്പ് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുകയുള്ളു.

2024 നവംബർ ഒന്ന് മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക. എന്നാൽ നവംബർ ഒന്നിന് മുന്നേ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ ഇത് ബാധിക്കില്ലെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്.

എന്നാൽ വിദേശ വിനോദസഞ്ചാരികളുടെ 365 ദിവസത്തെ സമയപരിധിയിൽ മാറ്റമുണ്ടാകില്ല. റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 30-35 കോടി യാത്രക്കാരാണ് പ്രതിവർഷം ട്രെയിനുകളിൽ യാത്ര ചെയ്യുന്നത്.

SCROLL FOR NEXT