പ്രതീകാത്മക ചിത്രം 
NEWSROOM

വടക്കൻ കേരളത്തിൽ മഴ മുന്നറിയിപ്പ്: രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ സാധ്യത

Author : ന്യൂസ് ഡെസ്ക്

വടക്കൻ കേരളത്തിൽ ഇന്ന് മഴ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കാണ്  യെല്ലോ അലേർട്ട് അറിയിപ്പ് നൽകിയിട്ടുള്ളത്. കൂടാതെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഉയർന്ന കടൽത്തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ കേരളാ തീരദേശ പ്രദേശത്ത് കനത്ത ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.

കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരുകയാണ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പാലക്കാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

SCROLL FOR NEXT