NEWSROOM

സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; ശനിയാഴ്ച മൂന്ന് ജില്ലകളിലും ഞായറാഴ്ച അഞ്ച് ജില്ലകളിലും യെല്ലോ അലേർട്ട്

ഇതോടൊപ്പം ഇടിമിന്നൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് ശനിയാഴ്ച മുതൽ മഴ സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. ശനിയാഴ്ച മൂന്നു ജില്ലകളിലും ഞായറാഴ്ച അഞ്ച് ജില്ലകളിലും യെല്ലോ അലേർട്ട്  നൽകിയിട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ശനിയാഴ്ച യെല്ലോ അലേർട്ട് നൽകിയിരിക്കുന്നത്. ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലേർട്ട് ആണ്.

READ ALSO: മലമുകളില്‍ വിള്ളല്‍ കണ്ടു; ഒരു വര്‍ഷം മുമ്പ് ഉരുള്‍പൊട്ടലിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയെന്ന് ദൃക്‌സാക്ഷി

ഇതോടൊപ്പം ഇടിമിന്നൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

SCROLL FOR NEXT