NEWSROOM

കാശിയുടെ പശ്ചാത്തലത്തില്‍ ഒരു അഡ്വഞ്ചര്‍ റൈഡ്; രാജമൗലി-മഹേഷ് ബാബു ചിത്രത്തിന്റെ പ്ലോട്ട് പുറത്ത്

ഹിന്ദു ഇതിഹാസമായ രാമയാണവുമായി ബന്ധപ്പെട്ടതാണ് ചിത്രത്തിന്റെ കഥ എന്ന രീതിയിലും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു

Author : ന്യൂസ് ഡെസ്ക്

എസ് എസ് രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ചിത്രമായ എസ്എസ്എംബി 29 പ്രഖ്യാപന സമയം മുതലെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പ്ലോട്ട് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്. ശിവന്റെ കാശിയുടെ ചരിത്രം പറയുന്ന ഒരു അഡ്വഞ്ചര്‍ സിനിമയായിരിക്കും ചിത്രമനെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നചി. ഹൈദരാബാദില്‍ കാശിയുടെ വലിയ സെറ്റ് നിര്‍മിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹിന്ദു ഇതിഹാസമായ രാമയാണവുമായി ബന്ധപ്പെട്ടതാണ് ചിത്രത്തിന്റെ കഥ എന്ന രീതിയിലും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഹനുമാന്‍ സഞ്ജീവനി തേടി പോയതു പോലെ നായകന്‍ വളരെ സാഹസികമായ യാത്ര സിനിമയില്‍ നടത്തുമെന്നും സൂചനയുണ്ട്. നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഒടീഷയില്‍ പുരോഗമിക്കുകയാണ്. മഹേഷ് ബാബുവാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. അതേസമയം അഭിനേതാക്കളുടെ കാര്യത്തിലോ സിനിമയുടെ കഥയുടെ കാര്യത്തിലോ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും വന്നിട്ടില്ല.

അടുത്തിടെ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് വളരെ പ്രധാനപ്പെട്ട ഒരു സീന്‍ ലീക്കായിരുന്നു. പ്രിയങ്ക ചോപ്ര ചിത്രീകരണത്തിനായി ഒഡീഷയില്‍ എത്തിയിട്ടുണ്ട്. മാര്‍ച്ച് 11നാണ് പ്രിയങ്ക ചോപ്ര സെറ്റില്‍ ജോയിന്‍ ചെയ്തത്. ഒഡീഷയില്‍ വെച്ച് കാട്ടിലെ പ്രധാനപ്പെട്ട സീനുകളാണ് ചിത്രീകരിക്കുന്നത്.

SCROLL FOR NEXT